
തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ലിമിറ്റഡ് (Milma), കൊല്ലം ഡയറിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാം
ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ)ഒഴിവ്: 1
വിദ്യാഭ്യാസ യോഗ്യത:
- ഫിറ്റർ ട്രേഡിൽ NCVT സർട്ടിഫിക്കറ്റ് രണ്ടാം ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ്.
- വ്യാവസായിക സ്ഥാപനത്തിൽ ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്
- പ്രവൃത്തി പരിചയം: ഫിറ്റർ ട്രേഡിൽ ഒരു വർഷത്തെ അപ്രൻ്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്
- ഒരു പ്രമുഖ സ്ഥാപനത്തിൽ പ്രസക്തമായ ട്രേഡിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം
പ്രായപരിധി
2025 ജനുവരി 1-ന് 18-നും 40-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. SC/ST വിഭാഗക്കാർക്ക് 5 വർഷവും OBC/Ex-Servicemen വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
വേതനം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹24,000/- (കൺസോളിഡേറ്റഡ്) വേതനം ലഭിക്കും.
ഔദ്യോഗിക വിഖ്യാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക : Click Here
വാക്ക്-ഇൻ ഇന്റർവ്യൂ തീയതിയും സ്ഥലവും
- ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 27, 2025
- ഇന്റർവ്യൂ സമയം: രാവിലെ 10 മണി
- ഇന്റർവ്യൂ സ്ഥലം: കൊല്ലം ഡയറി, മിൽമ കോർപ്പറേറ്റ് ഓഫീസ്, കൊല്ലം.