കേരളത്തിൽ ഇപ്പോൾ വന്നിട്ടുള്ള പുതിയ ജോലി ഒഴിവുകൾ
ശ്രീചിത്രയിൽ 11+ ഒഴിവ് അപ്രന്റീസ്
ശ്രീചിത്രയിൽ അപ്രന്റീസ് ട്രെയിനി ഇൻ ഡി.എം.എൽ.ടി തസ്തികയിൽ 5+ ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ജൂൺ 3 ന്.
- യോഗ്യത: 2 വർഷത്തെ ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി.
- പ്രായപരിധി: 35.
- സ്റ്റൈപൻഡ്: 9600.
6 ഒഴിവ്
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് II തസ്തികയിൽ ഒരു ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ മേയ് 29 ന്.
- ശ്രീചിത്രയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ജൂൺ 1 ന്.
- ശ്രീചിത്രയിൽ ട്രേഡ് അപ്രന്റീസിന്റെ 4 ഒഴിവ്. എച്ച്.ആർ.എസി വിഭാഗത്തിലാണ് അവസരം. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ജൂൺ 5 ന്. വെബ്സൈറ്റ്: www.sctimst.ac.in
ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസ്: 5 ഒഴിവ്
ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി (കൊമേഴ്സ്, സോഷ്യോളജി, സുവോളജി, ഇക്കണോമിക്സ്) തസ്തികകളിൽ ഓരോ ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ ഒരു ക്ലർക്ക് തസ്തികയിലും ഒഴിവുണ്ട്.
അഭിമുഖം ജൂൺ 4, 5 തീയതികളിൽ 10 മുതൽ ഗുരുവായൂർ ദേവസ്വം ഓഫീസിൽ (ശ്രീ പഥം ബിൽഡിംഗ്, തെക്കേനട, ഗുരുവായൂർ) നടക്കും. സർട്ടിഫിക്കറ്റ് പരിശോധന അതാത് ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ആയിരിക്കും. ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ സഹിതം ഹാജരാകുക. ഫോൺ: 0487-2554815, 2556335.
കോട്ടയം മെഡിക്കൽ കോളജിൽ 5 ഡോക്ടർ
കോട്ടയം ഗവ. മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വകുപ്പിൽ സീനിയർ റസിഡന്റിന്റെ 5 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ മേയ് 29 ന്.
- യോഗ്യത: എം.എസ്.ബി.ബി.എസ്, എം.എസ്/ഡി.എൻ.ബി ഇൻ ജനറൽ സർജറി/ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ടി.സി.എം.സി രജിസ്ട്രേഷൻ.
- ശമ്പളം: 73,500.
- വെബ്സൈറ്റ്: www.kottayammedicalcollege.org
കൊച്ചി മെട്രോയിൽ 4 ഒഴിവ്
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (കെ.എം.ആർ.എൽ) വിവിധ തസ്തികകളിൽ റഗുലർ/ ഡെപ്യൂട്ടേഷൻ/ റീ-എംപ്ലോയ്മെന്റ് നിയമനത്തിന് അവസരം. ഓരോ ഒഴിവ് വീതം. ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
- തസ്തികകൾ: ഫീൽഡ് സൂപ്പർവൈസർ, ജനറൽ മാനേജർ (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്), അഡിഷണൽ ജനറൽ മാനേജർ (പ്രോജക്ട്സ്), അഡിഷണൽ ജനറൽ മാനേജർ (ഡിസൈൻ).
- വെബ്സൈറ്റ്: www.kochimetro.org
