കേരളത്തിൽ ഇപ്പോൾ നിലവിൽ വന്നിട്ടുള്ള സർക്കാർ ജോലി ഒഴിവുകൾ അതിന്റെ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു
കൊച്ചിൻ പോർട്ടിൽ 9 ഒഴിവ്
കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മറൈൻ ഡിപ്പാർട്ട്മെന്റിൽ പോർട്ട് കൺട്രോൾ കമ്മ്യൂണിക്കേഷൻ ഓഫീസറുടെ 5 ഒഴിവുകളുണ്ട്. 3 വർഷത്തെ കരാർ നിയമനമാണ്. ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്ര സർക്കാർ അംഗീകൃത ജി.എം.ഡി.എസ്.എസ് സർട്ടിഫിക്കറ്റ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം, ഒരു വർഷത്തെ സെയിലിങ് പരിചയം, ആർ.ഒ.സി ആൻഡ് എ.ആർ.പി.എ കോഴ്സ് പൂർത്തിയാക്കിയിരിക്കണം എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 50 വയസ്സ്. ശമ്പളം 40,000 രൂപ.
കൂടാതെ, കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ക്ലാസ് I തസ്തികകളിൽ റെഗുലർ നിയമനത്തിന് അവസരമുണ്ട്. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ സീനിയർ അസിസ്റ്റന്റ് സെക്രട്ടറി (പബ്ലിക് റിലേഷൻസ്), സിവിൽ എൻജിനീയറിങ് വകുപ്പിൽ എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) ഒഴിവുകളാണുള്ളത്. ജൂൺ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.cochinport.gov.in
സ്‌പോർട്സ് സ്‌കൂളുകളിൽ അത്‌ലീറ്റ്
ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സിന് കീഴിലെ കണ്ണൂർ, തൃശൂർ സ്‌പോർട്സ് സ്‌കൂളുകളിലെ ഖേലോ ഇന്ത്യ സെന്ററുകളിൽ പാസ്റ്റ് ചാമ്പ്യൻ അത്‌ലീറ്റ് തസ്തികയിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്. വോളിബോൾ, ഫുട്ബോൾ ഡിസിപ്ലിനുകളിലായി ഓരോ ഒഴിവുകളാണുള്ളത്. മേയ് 28 വരെ അപേക്ഷിക്കാം. ശമ്പളം 25,000 രൂപ. വെബ്‌സൈറ്റ്: www.dsya.kerala.gov.in
CTCRI: യങ് പ്രൊഫഷണൽ
തിരുവനന്തപുരത്തെ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ I തസ്തികയിൽ ഒരു ഒഴിവുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ് (നീട്ടിക്കിട്ടാം). ഇന്റർവ്യൂ ജൂൺ 9, 10 തീയതികളിൽ നടക്കും. കമ്പ്യൂട്ടർ സയൻസ്/ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 21-45 വയസ്സ്. ശമ്പളം 30,000 രൂപ. വെബ്‌സൈറ്റ്: www.ctcri.org
CPCRI: ഫെലോ
സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കായംകുളത്തെ പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ പ്രോജക്ടിൽ സീനിയർ റിസർച്ച് ഫെലോയുടെ ഒരു ഒഴിവുണ്ട്. കരാർ നിയമനമാണ്. ഇന്റർവ്യൂ ജൂൺ 4-ന് രാവിലെ 9.30-ന് നടക്കും. അഗ്രികൾച്ചർ/ഹോർട്ടികൾച്ചറിൽ പി.ജി, 4 വർഷത്തെ ബിരുദം എന്നിവയാണ് യോഗ്യത. പ്രായപരിധി പുരുഷന്മാർക്ക് 35 വയസ്സും സ്ത്രീകൾക്ക് 40 വയസ്സുമാണ്. ഫെലോഷിപ്പ് 37,000+ HRA ലഭിക്കും. ജൂൺ 2-നകം ഫോൺ മുഖേന രജിസ്റ്റർ ചെയ്യണം (ഫോൺ: 0479-2959268, 2449268, 94477 90268). വെബ്‌സൈറ്റ്: www.cpcri.icar.gov.in
