എസ്.എസ്.എൽ.സി, ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് കേന്ദ്ര സർവ്വീസിൽ നേരിട്ട് നിയമനം; ആർ.എഫ്.സി.എല്ലിൽ പുതിയ റിക്രൂട്ട്മെന്റ്; 52000 വരെ ശമ്പളം ആകെ 39 ഒഴിവുകളാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
അറ്റൻഡന്റ് ഗ്രേഡ്- ഐ (മെക്കാനിക്കൽ പോസ്റ്റിൽ 15, അറ്റൻഡന്റ് ഗ്രേഡ്- ഐ (ഇലക്ട്രിക്കൽ) പോസ്റ്റിൽ 15, അറ്റൻഡന്റ് ഗ്രേഡ്- ഐ (ഉപകരണങ്ങൾ) 09 എന്നിങ്ങനെയാണ് ഒഴിവുകൾ
പ്രായപരിധി
18 മുതൽ 30 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
🔰അറ്റൻഡന്റ് ഗ്രേഡ്- ഐ (മെക്കാനിക്കൽ) എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.
🔰അറ്റൻഡന്റ് ഗ്രേഡ്- ഐ (ഇലക്ട്രിക്കൽ) പത്താം ക്ലാസ്, ഇലക്ട്രോണിക്സിൽ ഐ.ടി.ഐ.
🔰അറ്റൻഡന്റ് ഗ്രേഡ്- ഐ (ഉപകരണങ്ങൾ) എസ്.എസ്.എൽ.സി, ഇൻസ്ട്രുമെന്റേഷൻ മെക്കാനിക്ക്സിൽ ഐ.ടി.ഐ.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 21500 രൂപ മുതൽ 52000 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭഗക്കാർക്ക് 200 രൂപ അപേക്ഷ ഫീസുണ്ട്. മറ്റ് വിഭാഗക്കാർ ഫീസടക്കേണ്ടതില്ല.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷ നൽകുക. അപേക്ഷ നൽകുന്നതിനായി ചുവടെ നൽകിയിരിക്കുന്ന Apply Link സന്ദർശിക്കുക. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
Official notification; click here