
നാഷണല്‍ ആയുഷ് മിഷനില്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ആശുപത്രിയിലേക്കും മറ്റ് പദ്ധതികളിലേക്കുമായി ഫാര്‍മസിസ്റ്റ് ഹോമിയോ, ജി.എന്‍.എം. നേഴ്‌സ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ – കാരുണ്യ പ്രോജക്ട് എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഫോട്ടോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ മെയ് 20 ന് വൈകീട്ട് അഞ്ചിന് മുന്‍പായി തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം.
ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 40 വയസ്സ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nam.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0487 2939190 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക.