Various posts Recruitment Apply now 2024

ത്യശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൗൺസിലേഴ്സ്, അക്കൗണ്ടന്റ്സ്, മെർക്കിണ്ടൈസേഴ്‌സ്, ടെലികോളേഴ്‌സ്, സെയിൽസ് സൂപ്പർവൈസേഴ്‌സ്, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്സ്, ഇലക്ട്രീഷ്യൻസ്, ഡിപോ അസി.മാനേജേഴ്സ‌സ്, ഷീറ്റ് ഫാബ്രിക്കേറ്റേഴ്സ്, ഗേറ്റ് ഫാബ്രിക്കേറ്റേഴ്‌സ്, പോളിഷിങ് വർക്കേഴ്സ്, അസി.ഫിറ്റേഴ്സ് തുടങ്ങി ഒഴിവുക ളിലേക്ക് 2024 ജനുവരി 23 ന്, ഉച്ചയ്ക്ക് 1.30 മുതൽ 4 വരെ ഇന്റർവ്യൂ നടത്തും. എംബിഎ, എം കോം, അല്ലെങ്കിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദമോ, ബിരുദമോ, പ്ലസ് ടു, വിഎച്ച്എസ് സി, ഡിപ്ലോമ, ഐ റ്റി ഐ ഇലക്ട്രീഷ്യൻ, എസ് എസ് എൽ സി യുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്ത‌വർ ആയിരിക്കണം.എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ നമ്പർ : 94462 28282

അസിസ്റ്റന്റ് മാനേജര്‍ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അസി. മാനേജര്‍ (ബൈന്‍ഡിങ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രിന്റിങ് ടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസ്, ബി.ടെക് അല്ലെങ്കില്‍ ബി.ഇയില്‍ ബിരുദം, പ്രിന്റിങ് മേഖലയില്‍ 5 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഫസ്റ്റ് ക്ളാസ് ഡിപ്ലോമയും 8 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. പ്രായം 18നും 36നും ഇടയില്‍. ഉദ്യോഗാര്‍ഥികള്‍ ജനുവരി 30 ന് മുന്‍പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

മാങ്കുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലാബ് ടെക്നീഷ്യന്‍ സേവനത്തിനു മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഫാര്‍മസിസ്റ്റ് തസ്തികയില്‍ ബി.ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. അപേക്ഷകള്‍ ജനുവരി 22 ന് രാവിലെ 10 മുതല്‍ 29 വരെ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ സ്വീകരിക്കും.

അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് ബിരുദം/ ഡിപ്ലോമ/ ഐടിഐ സര്‍ട്ടിഫിക്കറ്റ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 21 – 35 മദ്ധ്യേ പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമന കാലാവധി ഒരു വര്‍ഷം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസം, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജനുവരി 31 നകം ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0480 2706100.

എസ്.എ.ടി. ആശുപത്രിയിൽ ഒഴിവുകൾ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ വിവിധ പദ്ധതികളുടേയും ആശുപത്രി വികസന സമിതിയുടേയും കീഴിൽ വിവിധ തസ്തികകളിലേക്കു നിശ്ചിത മാസ വേതന അടിസ്ഥാനത്തിൽ ആറു മാസക്കാലയളവിലേക്കു നിയമനം നടത്തുന്നു. പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ അനസ്തേഷ്യ ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ എൻഡോസ്‌കോപ്പി ടെക്നീഷ്യൻ, അനസ്തേഷ്യ വിഭാഗത്തിൽ ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്, മേൽവിലാസം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 29ന് ലാബ് അസിസ്റ്റന്റ്(ഡയാലിസിസ്), എൻഡോസ്‌കോപ്പി ടെക്നിഷ്യൻ തസ്തികകളിലേക്കും 30ന് അനസ്തേഷ്യ ടെക്നിഷ്യൻ, ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ തസ്തികകളിലേക്കും 31ന് റേഡിയോഗ്രാഫർ തസ്തികയിലേക്കും അഭിമുഖത്തിനു ഹാജരാകണം. രാവിലെ 10.30ന് ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2528870, 2528544, 2528320.

താലൂക്കാശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി അല്ലെങ്കില്‍ ബ്ലോക്ക് പ്രോജക്ട് മുഖേന വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ക്ലീനിംഗ് സ്റ്റാഫ്, മെഡിക്കല്‍ ഓഫീസര്‍ അല്ലെങ്കില്‍ സി.എം.ഒ, എക്കോ ടെക്നീഷ്യന്‍ എന്നീ തസ്തികയില്‍ ഫെബ്രുവരി രണ്ടിന് രാവിലെ 10.30നും ഇ.സി.ജി ടെക്നീഷ്യന്‍, സ്റ്റാഫ് നേഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ എന്നീ തസ്തികയില്‍ ജനുവരി 30 ന് രാവിലെ 10.30നും വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.

വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥി നേരിട്ട് നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിയമന കാലാവധി നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:04868232650.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *