ഡ്രൈവർ കം അറ്റൻഡന്റ്
വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ഓഫീസിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിന്റെ താത്കാലിക പാനൽ തയ്യാറാക്കുന്നു. 18നും 50 വയസിനും ഇടയിൽ പ്രായവും പത്താം ക്ലാസ് പാസ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിനു രാവിലെ 9.30 ന് നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ബയോഡേറ്റയും പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈൻസ്, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റ്, പോലീസ് സ്റ്റേഷനിൽ നിന്നും തൊഴിൽ അനുമതി രേഖ എന്നിവയുമായി കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3. ഫോൺ: 0471 2311842.
ജില്ലാ /ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ജില്ലാ /ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് / ഐ ടി വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം അഥവാ ഡിപ്ലോമയുള്ളവർക്ക് ജില്ല കോ ഓഡിനേറ്റർ തസ്തികയിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമുള്ളവർക്ക് ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികയിലും അപേക്ഷിക്കാം.
20 നും 35നും മധ്യ പ്രായമുള്ള , കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ സപ്പോർട്ട്, സാങ്കേതികവിദ്യ എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത , പ്രവ്യത്തി പരിചയം , ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.എസ്. സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ കാക്കനാട്, എറണാകുളം, 682030 എന്ന വിലാസത്തിൽ അപേക്ഷിക്കുക. അവസാന തീയതി ഒക്ടോബർ 10. ഫോൺ : 0484 2423934
അങ്കണവാടി വർക്കർ ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകരുടെ പ്രായം 01.01.2023 -ൽ 18 വയസ്സ് പൂർത്തിയാക്കേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ് അപേക്ഷകൾ ഒക്ടോബർ 15 വൈകീട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ 0485 2814205.
ബാർജ് സ്രാങ്ക് താത്കാലിക നിയമനം
എറണാംകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ബാർജ് സ്രാങ്ക് (താത്കാലികം) തസ്തികയിൽ 10 ഒഴിവുകൾ നിലവിലുണ്ട് .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 13 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . പ്രായ പരിധി : 18 -37 നിയമാനുസൃത വയസ്സിളവ് അനുവദനീയം. (സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല ). വിദ്യാഭ്യാസ യോഗ്യത : സാക്ഷരത, കേരള ഇൻലാൻഡ് വെസൽ റൂൾ 2010 പ്രകാരം ഇഷ്യൂ ചെയ്ത നിലവിലെ മാസ്റ്റർ ലൈസൻസ് (ഫസ്റ്റ് ക്ലാസ് /സെക്കൻഡ് ക്ലാസ്) ( LITERACY, CURRENT MASTER LICENSE (FIRST CLASS /SECOND CLASS) ISSUED UNDER KERALA INLAND VESSEL RULE 2010)
വനിതാ കാറ്റില്‍ കെയര്‍ നിയമനം
നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് ഓഫീസിലെ വനിതാ കാറ്റില്‍ കെയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നും നിബന്ധനകള്‍ പ്രകാരം ജോലി ചെയ്യാന്‍ താല്‍പര്യമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് നല്‍കും. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി നെടുങ്കണ്ടം യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചവരുമായിരിക്കണം. ക്ഷീരസഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുളള വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടാകും. വിമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ ആയി മുന്‍പ് സേവനം അനുഷ്ഠിച്ചവര്‍ക്ക് ആ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകര്‍ക്കുളള ഇന്റര്‍വ്യു തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വച്ച് ഒക്ടോബര്‍ 11 പകല്‍ 11 മണിക്ക് നടക്കും. ഇന്റര്‍വ്യു സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നല്‍കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ഷീര പരിശീലനകേന്ദ്രത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 7 ശനിയാഴ്ച വൈകിട്ട് 5 മണി . കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04862 222099.
ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റൻറ് എൻജിനീയർ നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി-ടെക് ബയോമെഡിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പ് careerbiomed2021@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ സമർപ്പിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. അധിക യോഗ്യതയുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണനയുണ്ട്