
കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള സ്റ്റേറ്റ് അസിസ്റ്റൻറ് പ്രോഗ്രാം മാനേജർ (അനിമൽ ഹസ്ബൻററി) തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം വാർഷിക കരാർ വ്യവസ്ഥയിലായിരിക്കും..
സ്റ്റേറ്റ് അസിസ്റ്റൻറ് പ്രോഗ്രാം മാനേജർ (അനിമൽ ഹസ്ബൻററി)
- ഒഴിവ് : 1 (സംസ്ഥാന മിഷൻ)
- വേതനം : 30,000 രൂപ പ്രതിമാസം.
- നിയമന രീതി : കരാർ നിയമനം (വാർഷിക കരാർ വ്യവസ്ഥയിൽ – (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2026 വരെയായിരിക്കും കരാർ കാലാവധി))
വിദ്യാഭ്യാസ യോഗ്യത :
വെറ്ററിനറി സയൻസ്, ഫിഷറീസ്, ഡയറി ടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദം
പ്രായപരിധി :
28/02/2025 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല
പ്രവൃത്തിപരിചയം
മൃഗസംരക്ഷണ മേഖലയിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
അപേക്ഷ സമർപ്പിക്കേണ്ട രീതി
അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്. നിയമനം സംബന്ധിച്ച നടപടികൾ സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്പ്മെൻറ് (സി.എം.ഡി) മുഖാന്തിരമാണ് നടപ്പിലാക്കുന്നത്. അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്. അപേക്ഷ നൽകുന്നതിനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക