Plus Two Exam Result 2022 Download Now

Plus Two Exam Result 2022 Download Now

പ്ലസ്ടു പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രസിദ്ധീകരിക്കും പ്രഖ്യാപനം നടത്തി ഏകദേശം 12 മണിയോടുകൂടി തന്നെ എല്ലാ സൈറ്റിലും റിസൾട്ടുകൾ അപ്‌ലോഡ് ആകും.

തിരുവനന്തപുരം : സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും . രാവിലെ 11 മണിക്ക് പി ആർ ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.പ്രഖ്യാപനം നടത്തി ഏകദേശം 12 മണിയോടുകൂടി തന്നെ എല്ലാ സൈറ്റിലും റിസൾട്ടുകൾ അപ്‌ലോഡ് ആകും.കഴിഞ്ഞ വർഷത്തിനെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനത്തിൽ നേരിയ കുറവുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. ഈ വർഷം കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലാണ് ഹയർസെക്കൻഡറി പരീക്ഷ നടന്നത്.ആകെ 4.2ലക്ഷം വിദ്യാർഥികളാണ്പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് 389 കേന്ദ്രങ്ങളിലായി 29711 വിദ്യാർഥികളാണ്പരീക്ഷ എഴുതിയത്.

 PLUS TWO പരീക്ഷയുടെ റിസൾട്ട് പരിശോധിക്കുവാനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു

നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച് റിസൾട്ട് ഡൗൺലോഡ് ചെയ്യാം

www.dhsekerala.gov.in

www.keralaresults.nic.in

www.prd.kerala.gov.in

www.results.kerala.gov.in

www.examresults.kerala.gov.in

www.dhsekerala.gov.in

www.keralaresults.nic.in

www.prd.kerala.gov.in

www.results.kite.kerala.gov.in

PRD Live മൊബൈൽ ആപ് വഴിയും ലഭ്യമാണ് .

റിസൾട്ട് പരിശോധിക്കുന്ന വിധം

  • ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങൾ കയറുക
  • അതിൽ നിന്നും PLUS TWO Result 2022 എന്ന ഭാഗം സെലക്ട് ചെയ്യുക
  • അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും എൻറർ ചെയ്യുക
  • അതിനുശേഷം തൊട്ടടുത്ത കാണുന്ന Get Results എന്ന ഭാഗം സെലക്ട് ചെയ്താൽ നിങ്ങൾക്ക് പരീക്ഷയുടെ ഫലം ലഭിക്കുന്നതാണ്

പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല . കലാ – കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം . എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല . കല , കായിക മത്സര ജേതാക്കൾക്കുപുറമേ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ് , എൻ.സി.സി. , സ്കൗട്ട് ആൻഡ് ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് , ജൂനിയർ റെഡ്ക്രോസ് യൂണിറ്റുകളിൽ അംഗങ്ങളായ വിദ്യാർഥികൾക്കാണ് ഗ്രേസ് മാർക്ക് നൽകിവന്നിരുന്നത് . കൊവിഡ് കാരണം ഇത്തരംപ്രവർത്തനങ്ങൾ കൃത്യമായി നടന്നിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞവർഷം ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല . പകരം , ഉപരിപഠനത്തിന് നിശ്ചിതമാർക്ക് ബോണസ് പോയന്റായി നൽകുകയാണുണ്ടായത് . കൊവിഡ് പിൻവാങ്ങി സ്കൂളുകൾ സജീവമായ സാഹചര്യത്തിൽ ഗ്രേസ് മാർക്ക് സംവിധാനം തിരികെക്കൊണ്ടുവരുമെന്നായിരുന്നു കുട്ടികളുടെയും അധ്യാപകരുടെയും പ്രതീക്ഷ . അതേസയമം എഴുത്തുപരീക്ഷയിൽ ലഭിച്ച മാർക്കിനൊപ്പം ഗ്രേസ് മാർക്ക് കൂടി ചേർത്ത് ഗ്രേഡ് ഉയർത്തുന്ന നിലവിലെ രീതിക്കെതിരേ ചില കോണുകളിൽനിന്ന് എതിർപ്പുയർന്നിരുന്നു

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *