
മത്സ്യഫെഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിലെ വിഴിഞ്ഞം ഒബിഎം സർവീസ് സെന്ററിൽ നിലവിലുള്ള മെക്കാനിക്കിന്റെ ഒരൊഴിവിലേക്ക് അപേക്ഷിക്കാം.
യോഗ്യത: ഐടിഐ (ഫിറ്റർ,ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്), ഒബിഎം സർവീസിങ്ങിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃ ത്തിപരിചയം, നിർദിഷ്ട വിദ്യാഭ്യാസയോഗ്യതയില്ലാത്തവരാണെങ്കിൽ ഒബിഎം സർവീസിങ്ങിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം, ഹൈഡ്രോളിക് പ്രസ്സിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം. രേഖകൾ സഹിതമുള്ള അപേക്ഷ മത്സ്യഫെഡിന്റെ തിരു വനന്തപുരം ജില്ലാ ഓഫീസിൽ ജില്ലാ മാനേജർക്ക് നേരിട്ടോ തപാൽ മുഖേനയോ അയയ്ക്കണം.
വിലാസം: ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മത്സ്യ ഫെഡ് നെറ്റ് ഫാക്ടറി ബിൽഡിങ്, മുട്ടത്തറ, വള്ളക്കടവ് പിഒ, തിരുവ നന്തപുരം – 695008. അവസാനതീയതി: ഏപ്രിൽ 10 (4 PM). ഫോൺ: 8590887012.