Kerala health research and welfare society recruitment 2022 Apply Now

കേരള സർക്കാരിൻറെ വിവിധ ജില്ലകളിലായി ഉള്ള ഹോസ്പിറ്റലിൽ നേഴ്സിംഗ്, ഹോസ്പിറ്റൽ ക്ലീനർ തുടങ്ങിയ പോസ്റ്റിലേക്ക് യോഗ്യരായ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

കേരള ഹെൽത്ത് റിസർച്ച് & വെൽഫെയർ സൊസൈറ്റിയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന വിവിധ വാർഡുകളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിലും , ക്ലീനർ തസ്തികയിൽ ദിവസവേതന വ്യവസ്ഥയിലും നിയമനം നടത്തുന്നതിലേക്കായി താഴെ പറയുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ക്ലീനർ, നഴ്സിങ് തുടങ്ങിയ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . വിശദമായ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു

.

ഹോസ്പിറ്റൽ ക്ലീനർ

  • യോഗ്യത : പത്താം ക്ലാസും മികച്ച ശാരീരിക ക്ഷമതയും ഉണ്ടാകണം
  • പ്രായപരിധി : 50 വയസ്സ് കവിയരുത് .
  • ശമ്പളം : പ്രതിദിനം
  • 573 രൂപ(മാസം 17000)

സ്റ്റാഫ് നഴ്സ്

  • യോഗ്യത :  ജനറൽ നഴ്സിംഗ്( കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രേഷൻ ഉള്ളവരായിരി ക്കണം )
  • പ്രായപരിധി : 40 വയസ്സ് കഴിയരുത് .
  • എക്സ്പീരിയൻസ് : 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
  • ശമ്പളം : പ്രതിമാസം 23000 രൂപ

വിശദമായ ഒഴിവുകളുടെ എണ്ണം, ജില്ലാ, ഹോസ്പിറ്റലുകൾ തുടങ്ങിയവ ചുവടെയുള്ള പട്ടികയിൽ നോക്കുക

അപേക്ഷ അയക്കുന്ന വിധം

അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രസ്തുത 27.06.2022 തീയതി വൈകുന്നേരം 4 മണിക്കു മുൻപായി

മാനേജിംഗ് ഡയറക്ടർ , കെ.എച്ച് . ആർ.ഡബ്ല്യു.എസ് . ആസ്ഥാന കാര്യാലയം , ജനറൽ ആശുപത്രി ക്യാമ്പസ് , റെഡ് ക്രോസ് റോഡ് , തിരുവനന്തപുരം -695035

എന്ന മേൽവിലാസത്തിൽ നേരിട്ടോ , തപാൽ മാർഗ്ഗമോ അപേക്ഷിക്കേണ്ടതാണ് . അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും , പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൃത്യമായും ഉള്ളടക്കം ചെയ്തിരിക്കണം . കൂടാതെ അപേക്ഷകരുടെ ഫോൺ നമ്പർ , ഇ – മെയിൽ ഐ.ഡി. എന്നിവ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കണം . അപേക്ഷകൻ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്നും , ഏത് സ്ഥലത്തേക്കാണ് അപേക്ഷിക്കുന്നത് എന്നും അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം

Note : അപേക്ഷകൻ ഒരേ തസ്തികയിൽ ഒന്നിലധികം സ്ഥലങ്ങളിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ ടി അപേക്ഷകന്റെ എല്ലാ അപേക്ഷകളും നിരസിക്കുന്നതായിരിക്കും . മേൽ നിഷ്കർഷിച്ചിരിക്കുന്ന നിബന്ധനകൾ കൃത്യമായി പാലിക്കാത്ത അപേക്ഷകൾ പൂർണ്ണമായും നിരസിക്കുന്നതായിരിക്കും .

Official Notification

Official Website

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *