
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ (സപ്ലൈകോ)യിൽ ക്വാളിറ്റി അഷ്വറൻസ് ജൂനിയർ മാനേജർ, പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി സെപ്റ്റംബർ 27 രാവിലെ 11ന് എറണാകുളം കടവന്ത്ര സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ വാക്ക്- ഇൻ ഇൻറർവ്യൂ നടത്തുന്നു.
ജൂനിയർ മാനേജർ തസ്തികയിൽ എംഎസ് സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രതിമാസം 23, 000 രൂപ പ്രതിഫലം.
പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിഎസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് ആണ്.
പ്രതിമാസ പ്രതിഫലം 15,000 രൂപ.
പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
ഉദ്യോഗാർത്ഥികളുടെ പ്രായം 25 വയസ്സിൽ കവിയാൻ പാടില്ല. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ കാർഡ് എന്നിവയുടെ അസ്സൽ രേഖകളോടൊപ്പം, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി വാക്ക്– ഇൻ –ഇൻറർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ നമ്പർ 0484 220 3077