
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ളീൻ കേരള കമ്പനി ലിമിറ്റഡിൻ്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ ഒഴിവുള്ള അക്കൗണ്ട്സ് അസിസ്റ്റൻ്റിൻറെ ദിവസവേതനാടിസ്ഥാനത്തിലുള്ള ഒരു ഒഴിവിലേയ്ക്ക് നിയമിക്കുന്നതിനായി ചുവടെ സൂചിപ്പിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുളള 35 വയസ്സിനു താഴെയുള്ള വ്യക്തികൾക്കായി Walk-in-Interview നടത്തുന്നു.
ദിവസ വേതനം Rs. 755/- per day (പാലക്കാട് ജില്ലയിലുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്)
സ്ഥലം & തീയതി
- 22-04-2025 രാവിലെ 10.00 മണി
- ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10, (വഴുതക്കാട് ചിന്മയ സ്ക്കൂളിന് എതിർവശം)
വിദ്യാഭ്യാസ യോഗ്യത : B.Com ബിരുദം + Tally യിലുള്ള പ്രാവീണ്യം.
ജോലി പരിചയം
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയശേഷം ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തതിൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
താൽപ്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9447792058