Forest Department Jobs Apply Now

വനം വകുപ്പിന് കീഴിൽ തൃശൂരിലുള്ള സുവോളജിക്കൽ പാർക്കിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. പമ്പ് ഓപ്പറേറ്റർ, പ്ലംബർ, ജൂനിയർ അസിസ്റ്റൻ്റ് തസ്‌തികകളിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 16 വരെ ഓഫ്‌ലൈനായി അപേക്ഷ നൽകണം.

തസ്തിക & ഒഴിവ്
തൃശൂർ സുവോളജിക്കൽ പാർക്കിൽ പമ്പ് ഓപ്പറേറ്റർ, പ്ലംബർ, ജൂനിയർ അസിസ്റ്റന്റ് റിക്രൂട്ട്മെൻ്റ്. ആകെ ഒഴിവുകൾ 07. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക.

  • പമ്പ് ഓപ്പറേറ്റർ = 01
  • പ്ലംബർ = 01
  • ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) – 01
  • ജൂനിയർ അസിസ്റ്റന്റ് = 01
  • അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ = 03

പ്രായപരിധി ജൂനിയർ അസിസ്റ്റന്റ്റ് ഒഴികെയുള്ള തസ്‌തികകളിൽ 50 വയസിന് താഴെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാം. ജുനിയർ അസിസ്റ്റന്റ് തസ്തികയിൽ 36 വയസ് വരെയാണ് പ്രായപരിധി.

ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,310 രൂപയ്ക്കും 22,240 രൂപയ്ക്കുമിടയിൽ ശമ്പളം അനുവദിക്കും.

യോഗ്യത

പമ്പ് ഓപ്പറേറ്റർ

  • എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.
  • കേരള സർക്കാരിൻ്റെ ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മോട്ടോർ മെക്കാനിക്സ് അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ / ഐ.ടി.സി സർട്ടിഫിക്കറ്റും ആവശ്യമാണ്.
  • കേന്ദ്ര / സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര / സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പമ്പ് ഓപ്പറേറ്റർ / പ്ലംബർ / തത്തുല്യ ജോലിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ

  • എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.
  • ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര/സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ പമ്പിംഗ് പ്ലാൻ്റുകൾ പ്രവർത്തിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

പ്ലംബർ

  • എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.
  • കേരള സർക്കാരിൻ്റെ ബന്ധപ്പെട്ട വകുപ്പ് നൽകുന്ന പ്ലംബർ ട്രേഡിൽ ഐ.ടി.ഐ / ഐ.ടി.സി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
  • കേന്ദ്ര / സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര / സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പ്ലംബർ തസ്‌തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) :

  • അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് എം.എസ്. ഓഫീസിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്.

ജൂനിയർ അസിസ്റ്റന്റ് :

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് എം.എസ്. ഓഫീസിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്,

അപേക്ഷ: താൽപര്യമുള്ളവർ പ്രായം, യോഗ്യത, എക്‌സ്‌പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ/ കോപ്പികൾ സഹിതം നിർദ്ദിശ് ഫോർമാറ്റിൽ അപേക്ഷ ഫോം തയ്യാറാക്കി താഴെ കാണുന്ന വിലാസത്തിൽ 020060.

‘ഡയറക്ടർ, തൃശൂർ സുവോളജിക്കൽ പാർക്ക്, പുത്തൂർ (പിഒ), കുരിശുമുളകു സമീപം, തൃശൂർ -680014, കേരളം

കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ:

thrissurzoologicalpark@gmail.com ബന്ധപ്പെടുക.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *