
കേരള സർക്കാർ സ്ഥാപനമായ ഒഡാപെകിന് കീഴിൽ ബെൽജിയത്തിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് നടക്കുന്നു. വിവിധ തസ്തികകളിൽ ടെക്നീഷ്യൻമാരെയാണ് ആവശ്യമുള്ളത്. താൽപര്യമുള്ളവർ ജൂലൈ 10ന് മുൻപായി അപേക്ഷ നൽകണം.
തസ്‌തിക & ഒഴിവ്
- ബെൽജിയത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിൽ CNC Professionals (CNC Programmer, CNC Bender, Miller, Turner) ഒഴിവുകൾ 20.
ശമ്പളം
- എക്സ്‌പീരിയൻസിന് അനുസരിച്ചാണ് ശമ്പളം കണക്കാക്കുക. മണിക്കൂറിൽ 18 യൂറോ മുതൽ 22 യൂറോ വരെ ലഭിക്കും. ഇതിന് പുറമെ ഭക്ഷണ വൗച്ചർ, മറ്റ് ആനുകുല്യങ്ങൾ ലഭിക്കും. 20 ദിവസത്തെ വെക്കേഷൻ ലീവും, 12 ദിവസത്തെ അഡീഷണൽ ലീവുകളും അനുവദിക്കും.
യോഗ്യത
സിഎൻസി പ്രോഗ്രാമർ, സിഎൻസി ബെൻഡർ, മില്ലർ, ടർണർ എന്നീ ഒഴിവുകളാണുള്ളത്. അതത് മേഖലയിൽ ഡിപ്ലോ മയോ ബിരുദമോ ഉണ്ടായിരി ക്കണം. സിഎൻസി പ്രോഗ്രാമി ങ്, ഓപ്പറേഷൻ എന്നിവയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. സാങ്കേതിക ഡ്രോയിങ്ങുകൾ വായിക്കുന്നതിലും വ്യാഖ്യാനി ക്കുന്നതിലുമുള്ള പ്രാവീണ്യം, മേൽനോട്ടമില്ലാതെ സ്വതന്ത്രമാ യി പ്രവർത്തിക്കാനുള്ള കഴിവ്, LVD, Trumpf CNC പ്രസ് ബ്രേക്കുകൾ പ്രോഗ്രാമിങ് ചെയ്യുന്നതിൽ പരിചയം, Fanuc, Siemens, Heidenhain, G and M Codes, എന്നിവയെക്കുറിച്ചുള്ള അറിവ്, ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവി ണ്യം എന്നിവ നിർബന്ധം. പ്രായപരിധി 25-35.
പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം നിശ്ചയിക്കുക. കൂടാതെ താമസസൗകര്യം, ബോണസ്, ഇൻഷുറൻസ്, തുടങ്ങിയ ആനു കൂല്യങ്ങളും ലഭിക്കും. ബയോ ഡേറ്റ, പാസ്പോർട്ട് എന്നിവ ജൂലായ് 10-ന് മുൻപ് gm2@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്ക ണം. വിശദവിവരങ്ങൾക്ക് https://odepc.kerala.gov.in/jobs-list എന്ന വെബ് പേജ് സന്ദർശിക്കുക. ഫോൺ 0471-2329440/41/42/43/45; Mob: 9778620460.