
കൊച്ചിൻ ഷിപ്പ് യാർഡിന് കീഴിൽ ജോലി നേടാൻ അവസരം. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് പുതുതായി ഫയർമെൻ തസ്‌തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 24 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക റിക്രൂട്ട്മെൻ്റാണ് നടക്കുക. താൽപര്യമുള്ളവർ മെയ് 23ന് മുൻപായി ഓൺലൈൻ അപേക്ഷ അയക്കണം.
തസ്‌തിക & ഒഴിവ്
കൊച്ചിൻ ഷിപ്പ് യാർഡിൽ ഫയർമെൻ നിയമനം. ആകെ 24 ഒഴിവുകൾ. കൊച്ചിയിലെ ഓഫീസിലേക്കാണ് നിയമനം.
പ്രായം
30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, ഒബിസി, വിമുക്ത ഭടൻമാർ എന്നിവർക്ക് വയസിളവ് ബാധകം.
യോഗ്യത
- പത്താം ക്ലാസ് വിജയം.
- യൂണിയൻ ഓഫ് ഇന്ത്യ നൽകിയ ഹെവി വെഹിക്കിൾ ലൈസൻസ് വേണം.
- അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫയർ നാല് മാസത്തെ ഫയർ ഫൈറ്റിങ് കോഴ്സ‌് കഴിഞ്ഞവരായിരിക്കണം, അല്ലെങ്കിൽ NBCD യിൽ നിന്ന് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
തെരരഞ്ഞെടുക്കപ്പെടുന്നവർക്ക് 22100 രൂപ മുതൽ 23400 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.