KSRTC Swift Job Vacancy 2023 Apply Now

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ (ഒരു കേരള സർക്കാർ സ്ഥാപനം) ഉടമസ്ഥത യിലുള്ള ദീർഘ ദൂര ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത്.

വേതന വ്യവസ്ഥകൾ :

പ്രതിദിനം 1 ഡ്യൂട്ടിയും, ആഴ്ചയിൽ 1 വീക്കിലി ഓഫും മാത്രമെ അനുവദിക്കുകയുള്ളൂ.സാലറി വിവരങ്ങൾ സർക്കാർ ഉത്തരവ് പ്രകാരം 8 മണിയ്ക്കൂർ ഡ്യൂട്ടിക്ക് 115 രൂപയാണ് വേതനം നിശ്ചയിച്ചിരിയ്ക്കുന്നത്. അധിക മണിയ്ക്കൂറിന് 130 രൂപ അധിക സമയം അലവൻസായി നൽകും. അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെന്റീവ് ബാറ്റയും ലഭ്യമാകുന്നതാണ്.

യോഗ്യതകളും പരിചയവും

 മിനിമം വിദ്യാഭ്യാസ യോഗ്യത  10-ാം ക്ലാസ് പാസ്സായിരിക്കണം. ഹെവി പാസഞ്ചർ വെഹിക്കിൾ ലൈസൻസും ഉണ്ടാകണം അതിനോടൊപ്പം അഞ്ചുവർഷത്തെ ഡ്രൈവിംഗ് പരിചയ സർട്ടിഫിക്കറ്റും

പ്രായ പരിധി :

അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ.

തിരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകൾ സൂഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതിൽ ഉൾപെട്ടിട്ടുള്ളവർ താഴെ പറയുന്ന പ്രക്രിയകൾ പൂർത്തീകരിയ്ക്കു താണ് :

1. എഴുത്ത് പരീക്ഷ

2. അപേക്ഷിക്കുന്നവർ ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിയ്ക്കുന്ന സെലഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിരിക്കണം.

3. ഇന്റർവ്യൂ

മറ്റ് വ്യവസ്ഥകൾ

കരാറിനൊപ്പം 30,000 (മുപ്പതിനായിരം) രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേതാണ് ഈ തുക ടിയാൻ താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ്. ടിയാൻ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ടി തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ടമുായിട്ടു കിൽ ആ തുക കിഴിവ് ചെയ്ത് തിരികെ നൽകുന്നതാണ്. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിയ്ക്കുന്നതിന് സമ്മതമുള്ള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല

അപേക്ഷിക്കുന്ന രീതി

അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർക്ക് യാതൊരുവിധ അപേക്ഷാഫീസ് ഇല്ലാതെ 2023 മാർച്ച് 20 വൈകുന്നേരം 5 മണി വരെ  ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ നൽകുന്നവർ ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക  അപേക്ഷാ ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു

Notification link click here

Online Application click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *