
കേരള സർക്കാരിൻ്റെ കീഴിലുള്ള സ്ഥാപനമായ ഓവർസീസ് ഡെവലപ്മെൻ്റ് ആൻഡ് എംപ്ലോയ്മെൻ്റ് പ്രൊമോഷൻ കൺസൾട്ടൻ്റ്സ് ലിമിറ്റഡ് (ODEPC) വഴി യു.എ.ഇ.യിലെ ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസിലേക്ക് (DCAS) EMT/Paramedic ടെക്നീഷ്യൻമാരെ നിയമിക്കുന്നു.
ആകെ 35 ഒഴിവുകളാണ് ഈ റിക്രൂട്ട്മെൻ്റിനായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
- പുരുഷന്മാർ (Male): 30 ഒഴിവുകൾ
- സ്ത്രീകൾ (Female): 05 ഒഴിവുകൾ പ്രതിമാസ സാലറി
- EMT: പ്രതിമാസം AED 5000
- Paramedic: പ്രതിമാസം AED 6000
ശമ്പളത്തിന് പുറമെ മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
പ്രായപരിധി
ഈ EMT/Paramedic ജോലികൾക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 22 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം.
വിദ്യാഭ്യാസ യോഗ്യത:
- ഏതെങ്കിലും ഒരു വിഷയത്തിൽ ബി.എസ്.സി (BSc) ഉണ്ടായിരിക്കണം. BSc Accident & Emergency Care Technology BSc Trauma Care Management BSc Nursing
പ്രവൃത്തിപരിചയം (Experience): - കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
മറ്റ് നിർബന്ധിത യോഗ്യതകൾ
- DHA അല്ലെങ്കിൽ DCAS ഡാറ്റാ ഫ്ലോ (Dataflow) റിപ്പോർട്ട്.
- DCAS EMT/PARAMEDIC / ADVANCED PARAMEDIC പ്രോമെട്രിക് (Prometric) പരീക്ഷ പാസ് ആയിരിക്കണം.
- ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം (ENGLISH Language Fluency) നിർബന്ധം.
- സാധുവായ BLS, ACLS, PHTLS സർട്ടിഫിക്കേഷനുകൾ.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, പാസ്പോർട്ടിന്റെ പകർപ്പുകൾ, വിദ്യാഭ്യാസ, പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ gcc@odepc.in എന്ന വിലാസത്തിൽ 2025 ഒക്ടോബർ 5-ന് മുമ്പോ അതിനുമുമ്പോ അയയ്ക്കണം. കൂടുതൽ വിശദമായ വിവരങ്ങൾ അറിയുവാൻ ഔദ്യോഗിക വെബ്സൈറ്റായ https://odepc.kerala.gov.in/job/free-recruitment-of-emtparamedic-technicians-to-dcas-uae സന്ദർശിക്കുക