
ലോകം കാത്തിരുന്ന കാൽപന്ത് ആരവത്തിന് ഇനി മാസങ്ങൾ മാത്രം 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിൽ സന്നദ്ധ സേവനങ്ങളുടെ ഭാഗമാകാൻ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ളവർക്ക് ഫിഫ അവസരമൊരുക്കുന്നു
2022 ഖത്തർ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ 20000 വാളണ്ടിയർ പോസ്റ്റിലേക്ക് ഇന്നുമുതൽ വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. സ്റ്റേഡിയങ്ങൾ പരിശീലന വേദികൾ, വിമാനത്താവളങ്ങൾ, ഫാൻ സോണുകൾ, ഹോട്ടൽ, റസ്റ്റോറൻറ്, പൊതുഗതാഗത മേഖലകൾ തുടങ്ങിയ 45 ഓളം വിവിധ സ്ഥലങ്ങളിലേക്കാണ് വോളണ്ടിയർമാരുടെ നിയമിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്
താല്പര്യമുള്ളവർക്ക് ബന്ധപ്പെട്ട ഡീറ്റെയിൽസ് നൽകി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവരിൽ നിന്നും തിരഞ്ഞെടുക്കുന്ന വരെ പിന്നീട് ഇമെയിൽ വഴി തുടർന്നുള്ള കാര്യങ്ങൾ അറിയിക്കുന്നതാണ്