നേവിയിൽ സെയ്ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഡയ റക്ട് എൻട്രി പെറ്റി ഓഫിസർ, ഡയറക്ട് എൻട്രി ചീഫ് പെറ്റി ഓഫിസർ തസ്തികകളിലാണു നിയ മനം. അവസാന തീയതി: സെപ്റ്റംബർ 25.
കായിക ഇനങ്ങൾ: അത്ലറ്റിക്സ്, അക്വാട്ടി ക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഫുട്ബോൾ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, ഹാൻഡ് ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിങ്, റസ്ലിങ്, സ്ക്വാഷ്, ഫെൻസിങ്, ഗോൾഫ്, ടെന്നിസ്, കയാക്കിങ് ആൻഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയ്ലി ങ് എന്നീ ഇനങ്ങളിൽ കഴിവു തെളിയിച്ചവർക്ക് അപേക്ഷിക്കാം.
യോഗ്യത: പ്ലസ് ടു/തത്തുല്യം. സ്പോർട്സ് യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾക്കു വെ ബ്സൈറ്റ് കാണുക.
പ്രായം: 17 2-25, 1998 നവംബർ 1 നും 2006 ഏപ്രിൽ 30 നും മധ്യേ ജനിച്ചവർ ആയിരിക്കണം.
ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപൻഡ് ആയി ലഭിക്കും. തുടർന്ന് മറ്റ് ആനു കൂല്യങ്ങളോടെ 15 വർഷത്തേക്കാണു നിയമനം.