
പൊതു മേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ക്രഡിറ്റ് മാനേജർ, അഗ്രികൾച്ചർ മാനേജർ തസ്തികകളിലായി 190 ഒഴിവുണ്ട്.
തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ നാല് പരീക്ഷാകേന്ദ്ര ങ്ങളുണ്ടാവും. നിയമനം രാജ്യത്ത് എവിടെയുമാവാം. ശമ്പളസ്സെയിൽ: 64,820-93,960രൂപ
യോഗ്യത: ക്രഡിറ്റ് മാനേജർ തസ്തികയി ലേക്ക് കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. അല്ലെങ്കിൽ സിഎ/ സിഎംഎ/ സിഎഫ്എ/എംബിഎ (ഫിനാൻസ്). അപേ ക്ഷകർക്ക് ഷെഡ്യൂൾഡ് കൊമേ ഴ്സ്യൽ ബാങ്കിൽ ബന്ധപ്പെട്ട മേഖ ലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
അഗ്രികൾച്ചർ മാനേജർ തസ്തികയിലേക്ക് അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ ഡയറി/ അനിമൽ ഹസ്ബെൻഡറി, ഫോറസ്ട്രി, വെറ്റ റിനറി സയൻസ്, ഫോറസ്ട്രി, വെറ്റ റിനറി സയൻസ്, അഗ്രികൾച്ചർ എൻജിനീയറിങ്, പിസ്സികൾച്ചർ എന്നിവയിലൊന്നിൽ നേടിയ ബിരുദമാണ് യോഗ്യത.
രണ്ട് തസ്തികയിലെയും അപേക്ഷകർക്കു ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ ബിരുദതലത്തിൽ 60 ശതമാനം മാർക്കുമുണ്ടായിരി ക്കണം (എസ്സി, എസ്ടി, വിഭാ ഗക്കാർക്ക് 55 ശതമാനം മാർക്ക് മതിയാവും).
പ്രായം: 2015 സെപ്റ്റംബർ ഒന്നിന് 23-35 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാ ഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: എഴുത്തുപരീ ക്ഷ, സ്ക്രീനിങ്, അഭിമുഖം എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ അവേർനെസ്സ്, പ്രൊഫഷണൽ പരീക്ഷ: നൂറ് മാർക്കിനുള്ള പരി നോളെജ് എന്നിവയെ ആസ്പദമാ ക്കിയാവും ചോദ്യങ്ങൾ. ഒന്നേമു ക്കാൽ മണിക്കൂറാണ് പരീക്ഷാസമയം. ഓൺലൈനായാണ് പരീക്ഷ, കേരളത്തിൽ എറണാകുളം, തിരു വനന്തപുരം, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിലായിരിക്കും പരീ ക്ഷാകേന്ദ്രം.
ഫീസ്: ജനറൽ, ഇഡബ്ല്യു എസ്, ഒബിസി വിഭാഗക്കാർ 850 രൂപയും എസ്സി/ എസ്ടി വിഭാഗക്കാർക്ക് ഭിന്നശേഷിക്കാർക്കും 100 രൂപയു മാണ് ഫീസ്. പുറമേ
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന, സർട്ടിഫിക്കറ്റുകൾ എന്നിവ വിജ്ഞാപനത്തിൽ നിർ ദേശിച്ച മാതൃകയിൽ അപ് ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://punjabandsind.bank.in/content/recruitment സന്ദർശി ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 10.