
പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപന തീയതികളിൽ മാറ്റം നേരത്തെ മെയ് 21 ന് ആയിരുന്നു റിസൾട്ട് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നത് എന്നാൽ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അത് മാറ്റുകയായിരുന്നു പുതുക്കിയ തീയതി അറിയാം
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം മെയ് 22 വ്യാഴാഴ്ച ഉച്ചയോടു കൂടി പ്രഖ്യാപിക്കും. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞതോടെ പ്ലസ്ടു ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. 4,44,707 കുട്ടികളാണ് രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഹയർ സെക്കണ്ടറി ഫലത്തോടൊപ്പം വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫലവും പ്രഖ്യാപിക്കും.
പ്ലസ്ടു ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍
പ്ലസ്ടു ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളുടെ വിശദാംശങ്ങൾ സർക്കാർ ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. കഴിഞ്ഞതവണ അഞ്ച് സൈറ്റുകളിൽ ഫലം ലഭിച്ചിരുന്നു. ഇത്തവണയും ഈ സൈറ്റുകളിലെല്ലാം ഫലം ലഭിച്ചേക്കും
പ്രധാന വെബ്സൈറ്റുകളുടെ ലിസ്റ്റുകൾ പരിശോധിക്കാം Click Here