
പ്ലാന്റേഷൻ കോർപ്പറേഷൻ്റെ എസ്റ്റേറ്റിലേക്ക് ദിവസ വേതന തൊഴിലാളികളായി തെരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗ്ഗമോ അതാത് എസ്റ്റേറ്റ് ഓഫീസിൽ സമർപ്പിക്കാവുന്നതാണ്
ഒഴിവുകളുടെ വിശദാംശങ്ങൾ: പ്ലാൻ്റേഷൻ കോർപ്പറേഷൻ ഓഫ് കേരള റിക്രൂട്ട്‌മെൻ്റ് 2025
- രാജപുരം: 75
- ഓയിൽ പാം: 13
- നിലമ്പൂർ: 92
- മണ്ണാർക്കാട്: 60
- കൊടുമൺ: 55
- ചന്ദനപ്പള്ളി: 90
- തണ്ണിത്തോട്: 50
- അതിരപ്പള്ളി: 25
പ്രായപരിധി 18-50 ഉദ്യോഗാർത്ഥികൾ 02:01 1975 0101 2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പടെ) (പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നാക്കേ വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇറ്റവുണ്ടായിരിക്കും). കശുമാവ് പ്ലാൻഷൻ മേഖലയിൽ കുറഞ്ഞത് 3 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതായിരിക്കും
യോഗ്യതകൾ
- ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. (അപേക്ഷകർ ബിരുദം യോഗ്യത നേടിയിട്ടില്ല എന്ന് ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന മാതൃകയിലുള്ള സമ്മതപത്രം കൂടി അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടതാണ്)
- തോട്ടങ്ങളിൽ ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമതയുണ്ടായിരിക്കണം
നിയമന മാനദണ്ഡങ്ങൾ
തെരഞ്ഞെടുപ്പിന് അപേക്ഷകരുടെ കാഴ്ച പരിശോധന. BMI പരിശോധന, ഇന്റർവ്യൂ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഇന്റർവ്യൂവിനും, മറ്റു പരിശോധനകൾക്കുമായി ഉദ്യോഗാർത്ഥികൾ കോർപ്പറേഷൻ നിശ്ചയിക്കുന്ന സ്ഥലാം സമയത്തും ഹാജരാകേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട രീതി : ഈ നോട്ടിഫിക്കേഷനോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ഔദ്യോഗിക നോട്ടിഫിക്കേഷനിൽ കാണുന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മാർഗമോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത. പ്രാധം, പ്രവർത്തിപരിചയം. ജാതി. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകളുടെ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, എന്നിവയും 6 മാസത്തിനുള്ളിലെടുത്ത എന്നിവ അപേക്ഷകന്റെ/അപേക്ഷകയുടെ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30/08/2025 അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല