
ഔഷധിയുടെ തൃശ്ശൂർ, കുട്ടനെല്ലൂർ ഫാക്ടറിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
അപ്രൻ്റിസ്, മെഷീൻ ഓപ്പറേറ്റർ തസ്തികകളി ലായി 511 അവസരമുണ്ട്.
തസ്തിക: അപ്രന്റ്റിസ്, ഒഴിവ്: 211, ശമ്പളം: 14,300 രൂപ, യോഗ്യത: ഏഴാംക്ലാസ്. പ്രായം: 18-41 (അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്)
തസ്തിക: മെഷീൻ ഓപ്പറേറ്റർ (പുരുഷന്മാർ മാത്രം), ഒഴിവ്: 300, ശമ്പളം: 14,700 രൂപ, യോഗ്യത: ഐടിഐ/ഐടിസി/പ്ലസ്ടു. പ്രായം: 18-41. (അർഹരായ വിഭാ ഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്ര കാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്).
അപേക്ഷ (രണ്ട് തസ്തികയ്ക്കും): ഔഷധിയുടെ വെബ്സൈറ്റിൽ ലഭ്യമായ ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കണം, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫി ക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ, കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം തപാലായും അപേക്ഷ സമർപ്പി ക്കാം.
അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21-08-2025 വിശദവിവരങ്ങൾക്ക് ഫോൺ: 0487 2459860.
വെബ്സൈറ്റ്: www.oushadhi.org