October Anganavadi Vacancy Apply Now

കേരളത്തിൽ നിലവിൽ വന്നിട്ടുള്ള അംഗനവാടി വർക്കർ / ഹെൽപ്പർ ജോലി ഒഴിവുകളാണ് ചുവടെ പറയുന്നത്. താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക ( അപേക്ഷ നൽകുന്നവർ അതാത് പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായിരിക്കണം )

അംഗനവാടി ജോലി ഒഴിവ്
കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. അഡീഷണൽ പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പാറത്തോട്, കോരുത്തോട്, കൂട്ടിക്കൽ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് വർക്കർ/ ഹെൽപ്പർ നിയമനം നടത്തുന്നു. അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. ഹെൽപ്പർ തസ്തികയ്ക്ക് എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരും ആയിരിക്കണം.പ്രായപരിധി 18 നും 46 നും മദ്ധ്യേ.എസ്.സി/എസ്.ടി വിഭാഗത്തിന് മൂന്നു വയസ് ഇളവ് ലഭിക്കും.പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 18 വരെ കോട്ടയം കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ സ്വീകരിക്കും.

കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളി ലെ അങ്കണവാടികളിൽ സ്ഥിരം താൽക്കാലിക ഹെൽപർ ഒഴിവ്. എഴുത്തും വായനയും അറി യുന്ന, എസ്എസ്എൽസി പാസാകാത്ത അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-46. അർ ഹർക്ക് ഇളവ്. അപേക്ഷ ഒക്ടോബർ 7നകം

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

അംഗനവാടി ജോലി ഒഴിവ്

റാന്നി ഐസിഡിഎസ് പദ്ധതിയിൽ നാറാണമൂഴി ഗ്രാമപ്പഞ്ചായത്തിലെ അംഗൻവാടി വർക്കർ/ഹെൽപ്പർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായിരിക്കണം. വർക്കർ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം. പ്രായം 46 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി/പട്ടികവർഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ്. സഹായിയുടെ ഒഴിവ് ഈ അപേക്ഷകർക്ക് ഏഴാം ക്ലാസ് മിനിമം യോഗ്യത ഉണ്ടായിരിക്കണം. മറ്റെല്ലാ യോഗ്യതകളും തൊഴിലാളിയുടേതിന് തുല്യമായിരിക്കും. അപേക്ഷാഫോറം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലുള്ള ഐസിഡിഎസ് ഓഫീസിൽ നിന്ന് എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതൽ 4 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബർ 16-ന് വൈകീട്ട് നാലുവരെ ഇതേ ഓഫീസിൽ സ്വീകരിക്കും. ഫോണ്; 04735 221568

Apply Latest Jobs : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *