MILMA Recruitment for Salesman Walk in Interview Apply Now

നേരിട്ടുള്ള ഇന്റർവ്യൂ വഴി  കേരള സർക്കാരിന്റെ താൽക്കാലിക ജോലിയിൽ യുവതി യുവാക്കൾക്ക് അവസരം

 കേരള മിൽമയിലാണ് പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ്  ( സെയിൽസ്മാൻ ) പോസ്റ്റിലേക്ക് നേരിട്ടുള്ള ഇന്റർവ്യൂ വഴി യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. യോഗ്യത ചുവടെ പറയുന്നു പൂർണമായും വായിച്ചു മനസ്സിലാക്കുക

 സെയിൽസ്മാൻ

  • ഒഴിവുകൾ : 10
  • നിയമനം താൽക്കാലികം 179 ദിവസത്തേക്ക്

 സാലറി

 പ്രതിമാസം 14000 രൂപ  കൂടാതെ അറ്റൻഡൻസ് ബോണസ് 3000 രൂപയും ലഭിക്കും

 വിദ്യാഭ്യാസ യോഗ്യത

 പത്താം ക്ലാസ് പാസായിരിക്കണം എന്നാൽ ബിരുദം വിജയിച്ചവരാകാൻ പാടില്ല

 പ്രായപരിധി

18 മുതൽ 40 വയസ്സ് വരെ  സംവരണ സമുദായമായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 45 വയസ്സ് വരെയും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് 43 വയസ്സുവരെയും അവസരം

 തിരഞ്ഞെടുപ്പ് രീതി

 2022 ഓഗസ്റ്റ് നാലാം തീയതി രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ  മിൽമ ഹെഡ് ഓഫീസ് ക്ഷീരഭവൻ പട്ടം തിരുവനന്തപുരം  695004 എന്ന മേൽവിലാസത്തിൽ വച്ച് ഇന്റർവ്യൂ നടക്കും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഒരു ഫോട്ടോയും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കുക. ഇന്റർവ്യൂവിന് പോകുന്നതിനു മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം പോകുക അതിനുള്ള ലിങ്ക്  താഴെ കൊടുത്തിരിക്കുന്നു ശ്രദ്ധിക്കുക

 നിബന്ധനകൾ

 തിരഞ്ഞെടുക്കപ്പെടുന്നവർ 40000 രൂപയുടെ സ്ഥിരനിക്ഷേപം സ്വന്തം പേരിൽ ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മേൽ തുകയ്ക്ക് തുല്യമായ ഒരു ഗവൺമെന്റ് ജീവനക്കാരന്റെയോ അല്ലെങ്കിൽ മിൽമ സ്ഥിരം ജീവനക്കാരന്റെയോ ഇന്റിമിനിറ്റി ബോണ്ട് അല്ലെങ്കിൽ ജാമ്യപത്രം എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കുവാൻ ബാധ്യസ്ഥർ ആയിരിക്കും.കൂടാതെ രാത്രി ഷിഫ്റ്റുകളും  ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം

 വെബ്സൈറ്റി ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *