Mega Job Fair 2023 Register Now

സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കരുനാഗപ്പള്ളി നഗരസഭയും-കൊല്ലം കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ‘ഇൻസൈറ്റ് 2023’ മാർച്ച്‌ 19 ന് കരുനാഗപ്പള്ളി അപ്പർ പ്രൈമറി ഗവണ്മെന്റ് സ്കൂൾ (UPGS )ൽ വച്ച് രാവിലെ 9 മണി മുതൽ സംഘടിപ്പിക്കുന്നു. കരുനാഗപ്പള്ളി നഗരസഭ, ഓച്ചിറ, ചവറ, ശാസ്താംകോട്ട ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം

ഫിനാൻസ് , സെയിൽസ് , ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, റീറ്റൈയിൽ, ഇൻഷുറൻസ് തുടങ്ങിയ മേഘലകളിൽ നിന്ന് നിരവധി ഒഴിവുകളിലായി നാൽപതിലധികം കമ്പനികൾ പങ്കെടുക്കുന്നു.

പത്താംക്ലാസ്സ്‌ യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം. 18 -40 വയസ് പ്രായ പരിധിയിലുള്ളവർക്ക് പങ്കെടുക്കാം.

ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു / സ്പോട്ട് രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യവും ലഭ്യമാണ്.

Registration Link

പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ 3 സെറ്റ് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അന്നേ ദിവസം 9 മണിക്ക് കരുനാഗപ്പള്ളി അപ്പർ പ്രൈമറി ഗവണ്മെന്റ് സ്കൂൾ (UP GS ) ൽ എത്തിച്ചേരുക.

ഇപ്പോൾ അപേക്ഷിക്കാവുന്ന മറ്റ് പുതിയ ജോലി ഒഴിവുകൾ 👇 Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *