Margadeepam scholarship apply now

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പാണ് മാർഗദീപം പദ്ധതി. 2025-26ലെ സ്കോളർഷിപ്പിന് അപേക്ഷ വിളിച്ചിട്ടുണ്ട്. സർക്കാർ, സർക്കാർ എയ്‌ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. വിദ്യാർഥികൾ സെപ്റ്റംബർ 29ന് മുൻപായി അപേക്ഷ നൽകണം.

യോഗ്യത

  • സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം.
  • വിദ്യാർഥികൾ മുസ് ലിം, ക്രിസ്‌ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽ ഉൾപ്പെട്ടവരായിരിക്കണം..
  • കേരളത്തിൽ സ്ഥിര താമസമുള്ളവരായിരിക്കണം.
  • കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം കവിയാൻ പാടില്ല..
  • ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
  • സ്കോളർഷിപ്പിൻ്റെ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
  • ഒരേ കുടുംബത്തിൽ നിന്ന് രണ്ടിൽ കൂടുതൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവില്ല.
  • ഈ സ്കീമിന് കീഴിൽ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥിക്ക് മറ്റ് സ്കീമുകളിലെ/ സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടില്ല.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

  • വരുമാന സർട്ടിഫിക്കറ്റ്
  • മൈനോറിറ്റി/ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
  • ബാങ്ക് പാസ് ബുക്ക് പകർപ്പ്
  • ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40 ശതമാനത്തിനും അതിന് മുകളിലും വൈകല്യമുള്ള വിഭാഗം)
  • ബാധകമെങ്കിൽ അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.
  • ഗ്രേഡ് ഷീറ്റിൻ്റെ പകർപ്പ് (അക്കാദമിക വർഷം 2024-2025)

അപേക്ഷ താൽപര്യമുള്ളവർ https://margadeepam.kerala.gov.in/ എന്ന വെബ്സൈറ്റ് മുഖേന സ്കൂൾ തലത്തിൽ അപേക്ഷിക്കണം. അവസാന തീയതി 2025 സെപ്റ്റംബർ 29 വൈകുന്നേരം 5 വരെ ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471-2302090 എന്ന നമ്പറിൽ ബന്ധപ്പെടുക.

Notification:

https://margadeepam.kerala.gov.in/files/notification2025.pdf

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *