LD Clerk Notification Apply Now latest Job News

LD ക്ലാർക്ക് താത്കാലിക നിയമനം പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാം

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൗൺസിൽ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരെഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .

LD ക്ലർക്ക്

  • ഒഴിവുകൾ : 02
  • നിയമന രീതി : കരാറടിസ്ഥാനത്തിൽ
  • ശമ്പളം : ദിവസം 755 രൂപ

യോഗ്യത

1. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

2. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ

3. മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ഉള്ള പ്രാവിണ്യം

പ്രായപരിധി

18 വയസ്സ് മുതൽ 36 വയസ്സ് വരെ സംവരണ സമുദായമായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 41 വയസ്സുവരെയും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് 39 വയസ്സ് വരെയും നിയമാനുസൃതമായ വയസ്സളവ് അനുവദിക്കുന്നതാണ്

അപേക്ഷ സമർപ്പിക്കേണ്ട രീതി

ഉദ്യോഗാർത്ഥികൾ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷമെൻ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് എസ്എസ്എൽസി സർട്ടിഫിക്കറ്റ്, മറ്റ് യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത്, തുടങ്ങിയ പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് പിഡിഎഫ് ഫോർമാറ്റിൽ ആക്കി kscceclerk2022@gmail.com   എന്ന ഇമെയിൽ വിലാസത്തിൽ 2022 ജൂലൈ 20 അർദ്ധരാത്രി 12 മണിക്ക് മുമ്പായി അപേക്ഷകൾ അയയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം കൗൺസിൽ കാലയളവിൽ വരുത്തുന്ന ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും

അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും ഔദ്യോഗിക വിജ്ഞാപനം വായിക്കുന്നതിനും ആയി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക

അപേക്ഷാഫോം

ഔദ്യോഗിക വിജ്ഞാപനം

ഔദ്യോഗിക വെബ്സൈറ്റ്

ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *