New Govt Job 07/2026 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വിവിധ തസ്തികകളിൽ പുതിയ തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ചു. കണ്ടിജന്റ് തൊഴിലാളി, മത്സ്യഫെഡ് മെക്കാനിക്, ഔട്ട് റീച്ച് വർക്കർ, കലക്ടറേറ്റിൽ ഡ്രൈവർ എന്നീ തസ്തികകളിലേക്കാണ് നിലവിൽ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന ഈ ഒഴിവുകളുടെ കൂടുതൽ വിശദാംശങ്ങളും അപേക്ഷിക്കേണ്ട അവസാന തീയതികളും താഴെ നൽകുന്നു:

​കണ്ടിജന്റ് തൊഴിലാളി ഒഴിവ്

  • ​ആലപ്പുഴ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളായ സ്പ്രേയിംഗ്, ഫോഗിങ്, സോഴ്സ് റിഡക്ഷൻ എന്നിവയ്ക്കായി 90 ദിവസത്തേക്ക് 46 കണ്ടിജന്റ് തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 2026 ജനുവരി ഒന്നിന് 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ള, ഫീൽഡ് ഡ്യൂട്ടി ചെയ്യാൻ കായികക്ഷമതയുള്ള ഏഴാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. എന്നാൽ ബിരുദധാരികൾ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ ആലപ്പുഴ ജില്ലയിലെ ഏത് നഗര പ്രദേശങ്ങളിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം. ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തിയ, വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജൂലൈ 31-ന് വൈകിട്ട് 3:00 മണിക്ക് മുമ്പായി ‘ജില്ലാ മെഡിക്കൽ ഓഫീസ്, കൊട്ടാരം ബിൽഡിംഗ്, ജനറൽ ആശുപത്രി പരിസരം, ആലപ്പുഴ’ എന്ന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ വിഭാഗവുമായി ബന്ധപ്പെടുക.

​മത്സ്യഫെഡിൽ മെക്കാനിക് ഒഴിവ്

  • ​മത്സ്യഫെഡ് എടക്കഴിയൂർ ഔട്ട് ബോർഡ് മോട്ടോർ സർവ്വീസ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ സർവ്വീസ് സെന്ററിലേക്ക് മെക്കാനിക്കുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷീനിസ്റ്റ്) യോഗ്യതയും OBM സർവ്വീസിംഗിൽ 3 വർഷത്തെ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിൽ OBM സർവ്വീസിംഗിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ ഹൈഡ്രോളിക് പ്രസ്സ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യാനുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജൂലൈ 30-നകം ‘ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, വലപ്പാട് പി.ഒ, പിൻ കോഡ് – 680567’ എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0487 239 6106, 81138 03232.

​ഔട്ട് റീച്ച് വർക്കർ ഒഴിവ്

  • ​സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഭാഗമായ ലാസ് (LAS) കോമ്പോസൈറ്റ് സുരക്ഷ പ്രോജക്ടിൽ ഔട്ട് റീച്ച് വർക്കർ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ്ടു ആണ് യോഗ്യത. കൊല്ലം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 27-ന് രാവിലെ 10:00 മണിക്ക് ‘എൽ.എ.എസ് കോമ്പോസൈറ്റ് സുരക്ഷ പ്രോജക്ട്, എ.ആർ സൂപ്പർമാർക്കറ്റിന് സമീപം, മേടയിൽമുക്ക്, രാമൻകുളങ്ങര, കൊല്ലം’ എന്ന വിലാസത്തിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ: 0474 279 6606.

​കലക്ടറേറ്റിൽ ഡ്രൈവർ ഒഴിവ്

  • ​പത്തനംതിട്ട കലക്ടറേറ്റിലെ വാഹനങ്ങൾ ഓടിക്കുന്നതിന് ഡ്രൈവർ തസ്തികയിൽ 4 താൽക്കാലിക ഒഴിവുകളിലേക്ക് കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 7-ാം ക്ലാസ് വിജയവും, ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസും, 3 മുതൽ 5 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പത്തനംതിട്ട നഗരസഭാ പ്രദേശത്ത് സ്ഥിരതാമസമുള്ളവർക്കും പ്രാദേശിക വഴികളെക്കുറിച്ച് പരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം, കാഴ്ചശക്തിയും ആരോഗ്യക്ഷമതയും തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 25 വൈകിട്ട് 5:00 മണി.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel