
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി (KVASU) യില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഇന്‍സ്ട്രക്ടര്‍ റിക്രൂട്ട്‌മെന്റ്. ആകെ രണ്ട് ഒഴിവുകള്‍. താല്‍ക്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുക.
ക്ലര്‍ക്ക് കം അക്കൗണ്ടന്റ്
- പ്ലസ് ടു വിജയം. കൂടെ ഡിസിഎ, ടൈപ്പിങ് പരിജ്ഞാനം എന്നിവ വേണം. ബികോം/ ബിഎസ്സി/ ബിഎ ഉള്ളവര്‍ക്കും, മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
- ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 20000 (പ്രതിദിനം 755) ലഭിക്കും.
ഇന്‍സ്ട്രക്ടര്‍
- ബിവിഎസ് സി & എഎച്ച് യോഗ്യത വേണം. അധ്യാപനത്തില്‍ മുന്‍പരിചയം, MVSC/ NET എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
- ഇന്‍സ്ട്രക്ടര്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 40000(പ്രതിദിനം 1600) ലഭിക്കും.
ഇന്റര്‍വ്യൂ വിവരങ്ങൾ :
- രണ്ട് തസ്തികകളിലേക്കുമായി മെയ് 14ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചുവടെ നല്‍കിയ വിലാസത്തില്‍ എത്തിച്ചേരുക.
- സ്ഥലം: സെമിനാര്‍ ഹാള്‍, കോളജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണൂത്തി.സമയം: മെയ് 14, രാവിലെ 10.00 മണിക്ക്.