PSC പരീക്ഷ ഇല്ലാതെ കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
കേരള പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും Counselor തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എം.എസ്.ഡബ്ല്യു, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസലിങ്, സൈക്കോതെറാപ്പി എന്നിവയിൽ പി.ജി.ഡിപ്ലോമ എന്നിവയിൽ ഒരു യോഗ്യതയുള്ള 20നും 50നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് Counselor തസ്തികയില്‍ മൊത്തം 42 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അല്ലെങ്കില്‍ നേരിട്ടോ അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേരള പോലീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2023 ഡിസംബര്‍ 15 മുതല്‍ 2023 ഡിസംബര്‍ 22 വരെ അപേക്ഷിക്കാം.
official notification: click here