സിവിൽ പോലീസ് ഓഫീസർ, വനിതാ സിവിൽ പോലീസ് ഓഫീസർ എന്നീ തസ്തികകളിലേക്ക് നടന്ന പരീക്ഷ മികച്ച നിലവാരം പുലർത്തിയ പരീക്ഷയായിരുന്നു മാത്രമല്ല ഫിസിക്കൽ ടെസ്റ്റും കൂടി ഉള്ളതുകൊണ്ട് ഉയർന്ന രീതിയിലുള്ള കട്ടോഫ് ഒന്നും വരാൻ സാധ്യതയില്ല.
പരീക്ഷയെ കുറിച്ച് പറയുകയാണെങ്കിൽ ജനറൽ വിഭാഗത്തിൽ നിന്നും നല്ല നിലവാരത്തിലുള്ള ചോദ്യങ്ങളായിരുന്നു അതിൽ കുറച്ച് ചോദ്യങ്ങൾ അത്യാവശ്യം എല്ലാവർക്കും അറിയാവുന്ന ചോദ്യങ്ങളായിരുന്നു എന്നാൽ ചില ചോദ്യങ്ങൾ അത്യാവശ്യം കട്ടിയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. കറണ്ട് അഫയർ വിഭാഗത്തിൽ 2 ചോദ്യങ്ങളും പാടായിരുന്നു. പത്തു മാർക്കിനുള്ള കണക്ക് ചോദ്യങ്ങൾ 8-9 മാർക്ക് കുറഞ്ഞത് സ്കോർ ചെയ്യാൻ പറ്റുമായിരുന്നു ഇംഗ്ലീഷ് വിഭാഗത്തിൽ 5-6 ചോദ്യങ്ങൾ കുഴപ്പമില്ലായിരുന്നു..
മലയാളം വിഭാഗത്തിൽ അത്യാവശ്യം പാട് ആയിട്ടുള്ള ചോദ്യങ്ങൾ ആയിരുന്നു.. സ്പെഷ്യൽ ടോപിക്കിൻ്റെ കാര്യം പറയുകയാണെങ്കിൽ പ്രത്യക്ഷത്തിൽ എളുപ്പമായി തോന്നുമെങ്കിലും ഓപ്ഷനിൽ ഉദ്യോഗാർത്ഥികൾക്ക് ആശയക്കുഴപ്പമുണ്ടാക്കി. അറിയാവുന്ന ഉത്തരങ്ങൾ മാത്രം ചെയ്ത മൈനസ് മാർക്ക് കുറച്ചവർ ഉറപ്പായും ലിസ്റ്റിൽ വരാൻ സാധ്യതയുണ്ട് ഫോഴ്സുകളിലേക്ക് മൂന്നു പരീക്ഷകളും ഒരേപോലെയാണ് നടന്നത് അതുകൊണ്ട് എൻ ജെ ഡി കൂടും അതുകൊണ്ട് അത്യാവശ്യം നല്ല ഒഴിവുകൾ തന്നെ കാണും
പ്രതീക്ഷിക്കാവുന്ന കട്ടോഫ് മാർക്കുകൾ
- SAP തിരുവനന്തപുരം പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് 40- 45
- KAP 1 എറണാകുളം പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് 32 -37
- KAP 2 തൃശ്ശൂർ പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് 35 – 40
- KAP 3 പത്തനംതിട്ട പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് 39-44
- KAP 4 കാസർഗോഡ് പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് 32 – 36
- KAP 5 ഇടുക്കി പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് 20 -30
- MSP മലപ്പുറം പ്രതീക്ഷിക്കുന്ന കട്ട് ഓഫ് മാർക്ക് 37 -42
- വനിതാ ബറ്റാലിയൻ പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് 45 -55
ഇത് പരീക്ഷ എഴുതിയ പല ഉദ്യോഗാർഥികളുടെ അഭിപ്രായത്തിന് അടിസ്ഥാനത്തിൽ പറയുന്ന ഏകദേശ കട്ടോഫ് ആണ്. മുകളിൽ പറഞ്ഞിരിക്കുന്ന കട്ട് ഓഫ് മാർക്ക് കൂടാനും കുറയാനും സാധ്യതയുണ്ട്
പരീക്ഷയുടെ ചോദ്യവും ഉത്തര സൂചികയും ചുവടെ കൊടുത്തിരിക്കുന്നു ഉദ്യോഗാർത്ഥികൾ അവരുടെ മാർക്ക് നോക്കി വിലയിരുത്താം
Question Paper | CLICK HERE |
Answer Key | CLICK HERE |
Whatsapp group | CLICK HERE |