
കുടുംബശ്രീയിൽ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ ഒഴിവിലേയ്ക്കുള്ള നിയമനം തിരുവനന്തപുരം കുടുംബശ്രീ ജില്ലാമിഷന് കീഴിൽ വിവിധ സി.ഡി.എസുകളിൽ പ്രവർത്തിക്കുന്നതിനായി കമ്മ്യൂണിറ്റി കൗൺസിലർമാരെ നിയോഗിക്കുന്നു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. സോഷ്യൽ വർക്ക്, സോഷ്യോളജി, വിമൻ സ്റ്റഡീസ്, സൈക്കോളജി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള അയൽക്കൂട്ട അംഗം / കുടുംബാംഗം / ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും,
നിലവിലെ ഒഴിവുകളുടെ എണ്ണം 3. കുടുംബശ്രീക്ക് കീഴിൽ ജെന്റർ റിസോഴ്സ്‌പേഴ് സൺ ആയി 10 വർഷം പ്രവർത്തിച്ച പ്രീ-ഡിഗ്രി/പ്ലസ്‌ടു യോഗ്യതയുള്ളവരേയും പരിഗണിക്കും പ്രതിമാസം 12000/- രൂപയായിരിക്കും ഓണറേറിയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
- വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷക്കൊപ്പം ബയോ ഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയൽക്കൂട്ടാംഗം / കുടുംബാംഗം / ഓക്‌സിലറി ഗ്രൂപ്പ് അംഗമാണെന്ന സി.ഡി.എസിൻ്റെ സാക്ഷ്യപത്രം എന്നിവ ഉള്ളടക്കം ചെയ്യേണ്ടതാണ്.
- അസ്സൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 02/05/2025 വൈകുന്നേരം 5.00 മണി.
- ഉദ്യോഗാർത്ഥികൾ 25 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
- അപേക്ഷ സമർപ്പിക്കുന്ന കവറിന് മുകളിൽ കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ ഒഴിവിലേയ്ക്കുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
തിരഞ്ഞെടുപ്പ് രീതി
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ
അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം ജില്ലാമിഷൻ കോ-ഓർഡിനേറ്റർ
കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ് പട്ടം, തിരുവനന്തപുരം 695 004
0471-2447552 Official Website : Click Here