കുടുംബശ്രീ മിഷനു കീഴിൽ വരുന്ന ഇനിഷ്യേറ്റീവ് ഫോർ ബിസിനസ് സൊല്യൂഷൻസ് ( KIBS ) സൊസൈറ്റിയിലേയ്ക്ക് മാനേജർ ( എച്ച്.ആർ & അഡ്മിനിസ്ട്രേറ്റർ ) തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . നിയമനം കരാർ വ്യവസ്ഥയിലായിരിക്കും .
1 . തസ്തിക മാനേജർ ( എച്ച്.ആർ & അഡ്മിൻ)
2. ഒഴിവ് 1 ( തിരുവനന്തപുരം / എറണാകുളം )
3. നിയമന രീതി കരാർ നിയമനം ( നിയമന തീയതി മുതൽ ഒരു വർഷത്തേയ്ക്ക്
4. വിദ്യാഭ്യാസ യോഗ്യത : എം.ബി.എ. ( എച്ച്.ആർ )
5 . പ്രായപരിധി 01/03/2022 ൽ 45 വയസ്സിൽ കൂടാൻ പാടില്ല
6. പ്രവൃത്തിപരിചയം 5 വർഷം – അടിസ്ഥാന യോഗ്യത ലഭിച്ചതിനു ശേഷം . സർക്കാർ , അർദ്ധ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങൾ , ഫാക്ടറികൾ , കമ്പനികൾ തുടങ്ങിയവയിൽ കരാർ ജീവനക്കാരുടേതടക്കമുള്ള എച്ച് ആർ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളവർക്ക് മുൻഗണന .
7 . വേതനം 40,000 രൂപ പ്രതിമാസം .
8. അപേക്ഷ സമർപ്പിക്കേണ്ട രീതി
- അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ് .
- നിയമനം സംബന്ധിച്ച് നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവല പ്മെന്റ് ( സി.എം.ഡി ) മുഖാന്തരമാണ് നടപ്പിലാക്കുന്നത്
- അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്
9.നിയമനപ്രക്രിയ
- സമർപ്പിക്കപ്പെട്ട ബയോഡേറ്റുകളും , പ്രവൃത്തിപരിചയവും വിശദമായി പരി ശോധിച്ച് , സ്ക്രീനിംഗ് നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തെര ഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം സി.എം.ഡിക്കുണ്ടായിരിക്കും .
- ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ സ്ക്രീനിം ഗ് നടത്തി യോഗ്യതയും , പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച് , അവരിൽ നിന്നും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞ ടുക്കും . ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തുപരീ ക്ഷയും , ഇന്റർവ്യൂവുമോ അല്ലെങ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഇന്റർവ്യൂവുമോ ഏതാണോ അനുയോജ്യമായത് ആ രീതിയിൽ നിയമന ക്രിയ നടത്തുന്നതിന് സി.എം.ഡിക്ക് അധികാരമുണ്ടായിരിക്കുന്നതാണ് .
- അപേക്ഷക ( ൻ ) പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് .
10. അപേക്ഷകൾ www.cmdkerala.net എന്ന വെബ്സൈറ്റിലൂടെ Online – ആയി സമർപ്പിക്കേണ്ടതാണ് . അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 04/04/2022 വൈകുന്നേരം 5 മണി
11. മറ്റു നിബന്ധനകൾ
- അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനുകളിലോ , സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടാതെ , Online- അല്ലാതെ ലഭിക്കുന്ന അപേക്ഷകളും , സമയപരിധി കഴിഞ്ഞു ലഭിക്കുന്ന അപേക്ഷ കളും , അംഗീകരിച്ച് യോഗ്യതകൾ ഇല്ലാത്ത അപേക്ഷകളും പരിഗണിക്കുന്ന തല്ല .
- പരീക്ഷാ ഫീസ് അപേക്ഷയോടൊപ്പം Online- ആയി അടയ്ക്കാവുന്നതാണ് .
- റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാർഥി യഥാസ മയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം , ടി നിയമനം റദ്ദാകുന്നതും , ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നതുമാണ് .
- റാങ്ക് ലിസ്റ്റിന്റെ കാലാവധി പ്രസിദ്ധീകരിച്ച തീയതി മുതൽ 1 വർഷമായിരിക്കും .
- ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം .
- പ്രസ്തുത തസ്തികയിലേയ്ക്ക് ആവശ്യപ്പെട്ട പ്രവൃത്തിപരിചയം നിയമനം ലഭിക്കുന്നതിനുള്ള നിബന്ധന മാത്രമാണ് . ടി തസ്തികയിൽ നിയമനം ലഭിച്ചാൽ മുൻ പ്രവൃത്തിപരിചയം ടി തസ്തികയുടെ വേതന വർദ്ധന വിനോ മറ്റ് ആനുകൂല്യങ്ങൾക്കോ പരിഗണിക്കുന്നതല്ല .
Apply NOW | CLICK HERE |
Official Notification | CLICK HERE |
Official Website | CLICK HERE |
Latest Job | CLICK HERE |
Join whatsapp Group | CLICK HERE |