ശബരിമല സ്പെഷ്യൽ സർവീസ് ക്രിസ്തുമസ് അവധി എന്നിവയുമായി ബന്ധപ്പെട്ട കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ, മെക്കാനിക്, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ തസ്തികകളിൽ നിയമനത്തിന് അപേക്ഷിക്കാം. ജില്ലാ അടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലികമായാണ് നിയമനം. മൂന്ന് തസ്തികകളിലുമായി 500 ഓളം ഒഴിവുണ്ട്.
ഡ്രൈവർ
- ഒഴിവുകൾ : പ്രതീക്ഷിത ഒഴിവ്
- ശമ്പളം : എട്ടു മണിക്കൂർ ജോലിക്ക് 715 അർഹമായ ഇൻസെന്റീവ് അലവൻസുകൾ ബാറ്റ എന്നിവ ലഭ്യമാക്കും
- യോഗ്യത : ഹെവി ഡ്രൈവിംഗ് ലൈസൻസ് വേണം 30 ലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ മൂന്നുവർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പ്രവർത്തിപരിചയം
- പ്രായം: 25 മുതൽ 55 വയസ്സ് വരെ
മെക്കാനിക്ക് (ഓട്ടോ ഇലക്ട്രിക്കൽ)
- ഒഴിവുകൾ : പ്രതീക്ഷിത ഒഴിവ്
- ശമ്പളം : എട്ട് മണിക്കൂർ ജോലിക്ക് 715 രൂപ
- യോഗ്യത : ഡീസൽ മെക്കാനിക് എം എം വി ഓട്ടോ ഇലക്ട്രീഷ്യൻ ഇലക്ട്രിക്കൽ ആൻഡ് മെക്കാട്രോണിക്സ് എന്നിവയിൽ ഏതെങ്കിലും Strong ഐടിഐ വിജയിക്കണം. എൽ എം വി /ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ/ സർക്കാർ സ്ഥാപനത്തിലോ ഒരു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ പെയ്ഡ്/ അൺ പെയ്ഡ് അപ്രിന്റ്ഷിപ്പ് ഒരു വർഷം പൂർത്തിയാക്കിയവരെയും പരിഗണിക്കും.
- പ്രായം : അപേക്ഷിക്കാനുള്ള അവസാന തീയതിയിൽ 45 വയസ്സ് കവിയരുത്
അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ (ഓട്ടോ)
- ഒഴിവുകൾ : 25
- ശമ്പളം : ദിവസവേതനം Rs.12,000 രൂപ (മാസം പരമാവധി Rs.35,000 രൂപ)
- യോഗ്യത : ഓട്ടോമൊബൈൽ മെക്കാനിക്കൽ/മെക്കാനിക്കൽ ബിടെക് എൽ എം വി / ഹെവി വാഹങ്ങളുടെ ഡീലർഷിപ്പിലോ സർക്കാർ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം
- പ്രായം : അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 45 വയസ്സ് കവിയാൻ പാടില്ല
അപേക്ഷിക്കേണ്ട വിധം :
നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (www.keralartc.com വെബ്സൈറ്റിലുണ്ട്) അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രവർത്തി പരിചയം വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പാസ്പോർട്ട് വലിപ്പമുള്ള ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തണം അവസാന തീയതി ഒക്ടോബർ 25 വൈകിട്ട് 5 മണി യൂണിറ്റുകളിൽ ലഭിച്ച അപേക്ഷകൾ ഒക്ടോബർ 26ന് തന്നെ ജില്ലാ ഹെഡ് കോർട്ടേഴ്സുകളിൽ ശേഖരിക്കും അവിടെ നിന്ന് അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരുടെ പട്ടിക തയ്യാറാക്കും