Kerala Govt Sep Job Vacancy Apply Now

സെക്യൂരിറ്റി, ഫുൾ ടൈം സ്വീപ്പർ നിയമനം

ജില്ലാ ആയുർവേദ ആശുപത്രിയുടെ പാറേമാവിലുള്ള അനക്സിൽ ആശുപത്രി വികസന സമിതി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താൽക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർ (സ്ത്രീകൾ), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബർ 23 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തും. ഫുൾ ടൈം സ്വീപ്പർ (സ്തീകൾ) തസ്തികയിലേക്ക് ഏഴാം ക്ലാസ്സും, പ്രവൃത്തിപരിചയവുമുളളവർക്ക് അപേക്ഷിക്കാം. സെക്യൂരിറ്റി തസ്തികയിലേക്കും ഏഴാം ക്ലാസും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുളള ഉദ്യോഗാർഥികൾ സെപ്റ്റംബർ 21 വ്യാഴാഴ്ച്ചക്കകം നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രി (അനക്സ്) പാറേമാവിലെ ഓഫീസിൽ സമർപ്പിക്കണം.മുൻകൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കുവാൻ സാധിക്കൂ. സമീപ പ്രദേശത്തുളളവർക്ക് മുൻഗണന ലഭിക്കും. സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്.

പോസ്റ്റൽ ഇൻഷൂറൻസ് ഏജന്റാവാൻ അവസരം

പത്താം ക്ലാസ്സോ, തത്തുല്യമോ വിജയിച്ച് 18നും 50നും മധ്യേ പ്രായമുള്ള വനിതകൾക്കും താൽപര്യമുള്ള കുടുംബശ്രീ അംഗം അല്ലാത്ത വനിതകൾക്കും മഞ്ചേരി പോസ്റ്റൽ ഡിപ്പാർട്ട്മെന്റിനു കീഴിൽ ഇൻഷൂറൻസ് ഏജന്റാവാൻ അവസരം.പോസ്റ്റൽ ഇൻഷൂറൻസ് പദ്ധതി കുടുംബശ്രീയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും തപാൽ വകുപ്പിന് കീഴിൽ വരുന്ന സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നീ പദ്ധതികൾ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മുഖേന ലഭിക്കും. താത്പര്യമുള്ളവർ സെപ്റ്റംബർ 20ന് രാവിലെ 10.30ന് മഞ്ചേരി ടൗൺഹാളിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഉദ്യോഗാർഥികൾ ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്.എസ്.എൽ.സി ബുക്കിന്റെ കോപ്പി (മാർക്ക് ലിസ്റ്റ് അടക്കം), പാൻ കാർഡ് (ഉണ്ടെങ്കിൽ) എന്നിവ സഹിതം രാവിലെ പത്തിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്തുകളിലെ സി.ഡി.എസുമായി ബന്ധപ്പെടണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

ഓവർസിയർ ഇന്റർവ്യൂ 21ന്

പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് സെപ്റ്റംബര്‍ 21 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. യോഗ്യത മൂന്ന് വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ. യോഗ്യരായവര്‍ മതിയായ രേഖകള്‍ സഹിതം നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

സീനിയർ റസിഡന്റ് നിയമനം

സർക്കാർ മെഡിക്കൽ കോളേജുകളിലെ സീനിയർ റസിഡന്റ് താൽക്കാലിക ഒഴിവിലേക്ക് പരിഗണിക്കപ്പെടാൻ താൽപര്യമുള്ള എം ബി ബി എസ് ബിരുദവും എം ഡി/എം എസ്/ഡി എൻ ബി ബിരുദാനന്തര യോഗ്യതയും കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 20ന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായം: 2023 ജനുവരി ഒന്നിന് 50 വയസ് പൂർത്തിയാകരുത്.

ലാബ് ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം: അഭിമുഖം 25ന്

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എന്‍.ഒ.എച്ച്.പി.പി.സി.ഇസഡ് സെന്റിനല്‍ സര്‍വയലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് നിയമനം. പ്ലസ് ടു, ഡി.എം.എല്‍.റ്റി.യാണ് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള യോഗ്യത. പ്ലസ് ടു, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള യോഗ്യത. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 25ന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. മെഡിക്കല്‍ കോളേജിന് 10കി.മി. പരിധിയിലുള്ളവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. ഫോണ്‍: 0477-22282015.

വയനാട് എൻജിനീയറിങ് കോളേജിൽ അവസരം

വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒഴിവുള്ള ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സമാന്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് / ഐ.ടി.ഐ/ ഡിപ്ലോമ എന്നിവയും ട്രേഡ്സമാന്‍ തസ്തികയിലെ പരിചയവുമാണ് യോഗ്യത. ട്രേഡ്സമാന്‍ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി വി.എച്ച്.എസ്.എല്‍.സി,എഞ്ചിനീയറിംഗ് /ഡിപ്ലോമ/ഐ.ടി.ഐ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 19 ന് രാവിലെ 9.30ന് തലപ്പുഴ എഞ്ചിനീയറിംഗ് കോളേജില്‍ ഹാജരാകണം.വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വകുപ്പില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റി, ബോര്‍ഡിലെ 3 വര്‍ഷത്തെ ഡിപ്ലോമ. പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ 20 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഹാജരാകണം.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ജോലി ഒഴിവുകൾ.

പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമണ്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20.ഫോണ്‍ : 04734 256765.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം

തൃശ്ശൂർ സർക്കാർ  വൃദ്ധസദനത്തിലേക്ക്  മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്. സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ 0487 2693734.

മേട്രൺ ഒഴിവ്

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  മുൻകാലങ്ങളിലുള്ള പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം.സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പ്രവർത്തന സമയത്തോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 04842369059

Apply latest Jobs : Click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *