Kerala Government 04/2025 Vacancy Apply Now

തിരുവനന്തപുരം

ആയുർവേദ ഫാർമസിസ്റ്റ്, ഫാർമസി അറ്റൻഡർ

വർക്കല ഗവണ്മെൻ്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർ വേദ ഫാർമസിസ്റ്റ്, ഫാർമസി അറ്റൻഡർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ആയുർവേദ ഫാർമസിസ്റ്റിൻ്റെ യോഗ്യത: ഡിഎഎംഇ നടത്തുന്ന ആയുർവേദ ഫാർമസിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെ ങ്കിൽ ആരോഗ്യ സർവകലാശാല നടത്തുന്ന ബിഫാം (ആയുർവേദ ഫാർമസിസ്റ്റ്). കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഫാർമസി അറ്റൻഡറുടെ യോഗ്യത: പത്താം ക്ലാസ്, കംപ്യൂട്ടർ പരിജ്ഞാനം. ആയുർവേദ ഔഷധ ഷോപ്പുകളിൽ പ്രവർത്തിച്ചിട്ടുള്ള പരിചയം അഭികാമ്യം. പ്രായം: 40.

അഭിമുഖം എപ്രിൽ 5-ന് ഉച്ചയ്ക്ക് 12-ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ. അഞ്ച് രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് ക്രോസ് ചെയ്ത അപേക്ഷയോടൊപ്പം അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്. ഫോൺ: 0470-2605363

ഇടുക്കി

ടെക്നിക്കൽ അസിസ്റ്റന്റ്
ഇടുക്കി ജില്ലയിലെ ദേവികുളം ആർഡിഒ കാര്യാലയത്തിലെ മെയിന്റനൻസ് ട്രിബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പ്രായം: 18-35. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം, വേഡ് പ്രോസ സിങ്ങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ‌്. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിങ് അറിയണം. എംഎസ്‌ഡബ്ല്യു ഉള്ളവർക്ക് മുൻഗണന. ശമ്പളം: 21,000 രൂപ. അഭിമുഖം ഏപ്രിൽ 8-ന് രാവിലെ 11-ന് ദേവികുളം സബ് കളക്ടറുടെ ഓഫീസിൽ. ഫോൺ: 04862-228160

എറണാകുളം

യോഗ ഇൻസ്ട്രക്ടർ
തൃപ്പൂണിത്തുറ ഗവ. ആയുർവേദകോളേജിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത: ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി ബിരുദവും യോഗ ഡിപ്ലോമ/ ബി.എൻ. വൈ.എസും അല്ലെങ്കിൽ യോഗയിൽ എംഎസ്‌സി. അഭിമുഖം ഏപ്രിൽ 10-ന് രാവിലെ 11-ന്.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *