
KERA Project-Development of AEU based PoP പ്രോജക്ടിലേക്ക് സ്കിൽഡ് അസിസ്റ്റൻ്റായി ദിവസവേതനാടിസ്ഥാന ത്തിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ള താഴെ പറയുന്ന യോധ്യതയുള്ള ഉദ്യോഗാർത്ഥികളെ Walk-in-Interview ക്ഷണിക്കുന്നു.
വിശദമായ വിവരങ്ങൾ
- തസ്‌തികയുടെ പേര് : സ്‌കിൽഡ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 2
- ദിവസ വേതനം : 710
- വിദ്യാഭ്യാസ യോഗ്യത:
വിഎച്ച്എസ്ഇ/അഗ്രികൾച്ചർ ഡിപ്ലോമ
അഭിമുഖത്തിൻ്റെ തീയതിയും സമയവും: 02.09.2025, രാവിലെ 10.30
സ്ഥലം: കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി പ്രോജക്ട് നടപ്പിലാക്കിവരുന്ന അട്ടപ്പാടി, ചിറ്റൂർ എന്നിവിടങ്ങളിലുള്ള ട്രയൽ പ്ലോട്ടുകൾ സന്ദർശിക്കുന്നതിന് യാത്ര ചെയ്യുവാൻ സമ്മതമുള്ളവരായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അതിൻ്റെ കോപ്പികൾ സഹിതം 02.09.2025 ന് രാവിലെ 10.00 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി കെ.വി.കെ പാലക്കാടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.