Job Fair 2025 Apply Now

യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയും മോഡല്‍ കരിയര്‍ സെന്ററും സംയുക്തമായി 2025 ജനുവരി 18ന് ഒരു സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. “പ്രയുക്തി” എന്ന് പേരിട്ടിരിക്കുന്ന ഈ തൊഴില്‍ മേള രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാനത്ത് നടക്കും. വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം

യോഗ്യത
പ്ലസ് ടു, ഡിപ്ലോമ, ബിരുദം, എംബിഎ, ബി.ടെക്/ഡിപ്ലോമ (മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍), ബിഎഫ്എ, എംസിഎ, പിജിഡിസിഎ, ഡിപ്ലോമ ഇന്‍ മള്‍ട്ടീമീഡിയ, എസ്.എ.പി, എസ്4എച്ച്എഎന്‍എ, ഗ്രാഫിക് ഡിസൈന്‍, ഡിടിപി, എം.എസ്.സി, ബി.ടെക്, എം.ടെക്, എം.എ ഇംഗ്ലീഷ്, എം.എസ്.സി മാത്തമാറ്റിക്‌സ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം.

തൊഴില്‍ അവസരങ്ങള്‍ തേടുന്ന ഉദ്യോഗാര്‍ഥികള്‍ മൂന്ന് ബയോഡാറ്റയും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും സഹിതം 2025 ജനുവരി 18ന് രാവിലെ 9:30 മണിക്ക് എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ എത്തണം.കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0497-2703130.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *