കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
കൺസൾട്ടന്റ് (യൂണിസെഫ്)
യോഗ്യത
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.ടെക്. കമ്പ്യൂട്ടർ സയൻസ്/എം.സി.എ./എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ബിരുദം. 40 വയസ്സ്
പ്രായ പരിധി
പ്രവൃത്തിപരിചയം, പ്രതിഫലം, ജോലിയുടെ സ്വഭാവം മുതലായ വിവരങ്ങൾ കമ്മീഷന്റെ വെബ്സൈറ്റിൽ (www.kescpcr.kerala.gov.in) നിന്നോ പ്രവൃത്തി ദിവസ ങ്ങളിൽ ഓഫീസിൽ നിന്നോ ലഭിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നിശ്ചിത ഫാറത്തിലുള്ള അപേക്ഷ 2023 ഡിസംബർ 1 വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, റ്റി.സി. 27/2980, ശ്രീ ഗണേഷ്, വാൻറോസ് ജംഗ്ഷൻ, തിരുവനന്തപുരം 695 034 എന്ന വിലാസത്തിൽ ലഭിക്കണം.
Official notification : click here