കേരളത്തിൽ ഇപ്പോൾ വന്നിട്ടുള്ള താത്കാലിക സർക്കാർ ജോലി ഒഴിവുകൾ ഹോം ഗാർഡ്, ഡ്രൈവർ, ഇൻസ്ട്രക്ടർ തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ
നൽകിയിട്ടുള്ള വിവരങ്ങൾ താഴെ പറയുന്ന ക്രമത്തിൽ താഴെ നൽകുന്നു:
1. ഹോംഗാര്‍ഡ് നിയമനം (കൊല്ലം ഫയര്‍ ആൻറ് റെസ്‌ക്യൂ സര്‍വീസ്)
ജില്ലയിലെ ഫയര്‍ ആൻറ് റെസ്‌ക്യൂ സര്‍വീസിലേക്ക് പുരുഷ/വനിതാ ഹോംഗാര്‍ഡുകളെ നിയമിക്കുന്നു.
- യോഗ്യത: എസ്.എസ്.എല്‍.സി (ലഭ്യമല്ലാത്ത പക്ഷം ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും).
- ആർക്കൊക്കെ അപേക്ഷിക്കാം: സൈനിക/അര്‍ദ്ധസൈനിക വിഭാഗങ്ങളിൽ നിന്നോ (Army, Navy, Airforce, BSF, etc.), സംസ്ഥാന സേനകളിൽ നിന്നോ (Police, Excise, Forest, Fire Force, etc.) വിരമിച്ചവർക്ക്.
- പ്രായപരിധി: 35 – 58 വയസ്.
- ശാരീരികക്ഷമത: 100 മീറ്റർ ഓട്ടം (18 സെക്കൻഡിൽ), 3 കിലോമീറ്റർ നടത്തം (30 മിനിറ്റിൽ).
- അവസാന തീയതി: ഫെബ്രുവരി 28.
- അപേക്ഷിക്കേണ്ട വിലാസം: ജില്ലാ ഫയര്‍ ഓഫീസര്‍, ഫയര്‍ ആൻറ് റെസ്‌ക്യൂ സര്‍വ്വീസസ്, കൊല്ലം.
- ഫോൺ: 0474 2746200.
2. കേരള ഹൈഡൽ ടൂറിസം വകുപ്പിന് കീഴിൽ ജോലി
കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ (KHTC) വിവിധ യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ടൂറിസം വർക്കർ/ക്ലീനിംഗ് സ്റ്റാഫ് (5 ഒഴിവ്, യോഗ്യത: 8-ാം ക്ലാസ്, 2 വർഷത്തെ പരിചയം), ടൂറിസം ഗാർഡ് (2 ഒഴിവ്, യോഗ്യത: 10-ാം ക്ലാസ്, നീന്തൽ/ലൈഫ് സേവിംഗ് പരിശീലനം), തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് ക്ലാർക്ക് (1 ഒഴിവ്, യോഗ്യത: ബിരുദം, 5 വർഷത്തെ എച്ച്.ആർ പരിചയം) എന്നീ തസ്തികകളിൽ നിയമനത്തിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ് (CMD) അപേക്ഷ ക്ഷണിച്ചു. ടൂറിസം വർക്കർ, ഗാർഡ് തസ്തികകൾ ദേവികുളം താലൂക്കിലെ സ്ഥിരതാമസക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. തസ്തികകൾക്കനുസരിച്ച് 18,000 രൂപ മുതൽ 22,240 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കുന്ന ഈ ഒഴിവുകളിലേക്ക് 45 മുതൽ 58 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർക്ക് www.cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ അല്ലെങ്കിൽ തൈക്കാടുള്ള സി.എം.ഡി ഓഫീസിലേക്ക് തപാൽ മുഖേനയോ ആവശ്യമായ രേഖകൾ സഹിതം 2026 ജനുവരി 19 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ (ആലുവ, എറണാകുളം)
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഡാറ്റാ എൻട്രി, ഡി.ടി.പി കോഴ്സുകൾ പഠിപ്പിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ നിയമനം.
- യോഗ്യത: ബിരുദം + പി.ജി.ഡി.സി.എ (PGDCA). എം.എസ് ഓഫീസ്, ഡി.ടി.പി, ഐ.എസ്.എം എന്നിവയിൽ അറിവും സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
- മുൻഗണന: പ്രവൃത്തിപരിചയമുള്ളവർക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും മുൻഗണന ലഭിക്കും.
- അവസാന തീയതി: ഈ മാസം 31-ാം തീയതി വൈകുന്നേരം 5 മണി വരെ.
- അപേക്ഷിക്കേണ്ട വിലാസം: പ്രിൻസിപ്പാൾ, ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലൈൻ, ആലുവ- 683 101.
- ഫോൺ: 0484 2623304, 9188581148.
3. താല്‍കാലിക ഡ്രൈവർ (ഏഴംകുളം ഗ്രാമപഞ്ചായത്ത്)
പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഡ്രൈവറെ നിയമിക്കുന്നു.
- അവസാന തീയതി: ജനുവരി 16.
- ഫോൺ: 04734 240637.