Anganavaadi Jobs August 2024 Apply Now

വിവിധ ജില്ലയിൽ അംഗനവാടി ജോലി ഒഴുവിൽ അപേക്ഷ ക്ഷണിക്കുന്നു വിശദ വിവരങ്ങൾ ചുവടെ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാത്തൂര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് പ്രസ്തുത പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പര്‍ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം.

അംഗന്‍വാടി വര്‍ക്കര്‍ക്ക് പത്താം ക്ലാസ് ആണ് യോഗ്യത.ഹെല്‍പ്പര്‍ക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.പത്താം ക്ലാസ് പാസ്സാകേണ്ടതില്ല. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 46 വയസ് കവിയരുത്.പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷം ഇളവ് ഉണ്ടായിരിക്കും. മാതൃക അപേക്ഷ ഫോറം മാത്തൂര്‍ പഞ്ചായത്തിലും കുഴല്‍മന്ദം ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യലയത്തിലും ലഭിക്കും.മതി അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍ , ഐ.സി.ഡി.എസ് പ്രോജക്റ്റ് ഓഫീസ് , കുഴല്‍മന്ദം പോസ്റ്റ്:678702 എന്ന വിലാസത്തില്‍ വൈകീട്ട് അഞ്ചിന് മുന്‍പ് ലഭ്യമാക്കണം.

തിരുവനന്തപുരം വെള്ളനാട് ഐസിഡിഎസിനു കീഴിൽ അംഗൻവാടി വർക്കർ/ഹെൽപ്പറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16നകം അപേക്ഷ നൽകണം.ഫോൺ: 9188959652 ഐ.സി.ഡി.എസ്. പ്രൊജക്ടിൻറെ പരിധിയിൽ വരുന്ന കോട്ടയം മാടപ്പള്ളി തൃക്കൊടിത്താനം പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവർ അപേക്ഷിച്ചാൽ മതി. പ്രായപരിധി 18-46. അപേക്ഷകർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം. പട്ടികജാതി/ പട്ടിക വർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിലും യോഗ്യതയിലും ഇളവ് ലഭിക്കും. അഭിമുഖം മുഖേനയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ, ഓഗസ്റ്റ് 17 വരെ മാടപ്പള്ളി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും.

ഫോൺ 8281999155

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *