വനിതാശിശു വികസന വകുപ്പ് ഭരണിക്കാവ് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള ചുനക്കര പഞ്ചായത്തിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ അങ്കണവാടി വർക്കർ തസ്‌തികളിലെ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
18 വയസ്സ് മുതൽ 46 വയസ്സ് വരെ. 2024 ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. പട്ടികജാതി, പട്ടികവർഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ ഇളവ് അനുവദിക്കും.
അപേക്ഷകർ അതത് പഞ്ചായത്തുകളിൽ സ്ഥിരതാമാക്കിയവരും സേവന താൽപര്യമുള്ളവരുമായ വനിതകൾക്കാണ് അവസരം.
പട്ടികജാതി വിഭാഗത്തിൽ നിന്നും എസ്.എസ്.എൽ.സി ജയിച്ചവർ ഇല്ലാതെ വന്നാൽ എസ്.എസ്.എൽ.സി തോറ്റവരെയും പട്ടികവർഗ വിഭാഗത്തിൽ എസ്.എസ്.എൽ.സി ജയിച്ചവർ ഇല്ലാതെ വന്നാൽ എട്ടാം ക്ലാസ്സ് ജയിച്ചവരേയും വർക്കർ തസ്‌തികളിലേക്ക് പരിഗണിക്കും.
അപേക്ഷയോടൊപ്പം സ്ഥിരതാമസം, ജാതി, വയസ്സ്, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉണ്ടായിരിക്കണം. വിധവയാണെങ്കിൽ വിധവാ സർട്ടിഫിക്കറ്റിൻ്റെ പകർപ്പും ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 17ന് വൈകിട്ട് 5 മണി.
വിവരങ്ങൾക്ക് ഫോൺ: 04792382583.