
ഇന്ത്യൻ എയർഫോഴ്സിലേക്കു ള്ള അഗ്നിവീർ തിരഞ്ഞെടുപ്പി ന് (അഗ്നിവീർവായു-01/2026) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 14 വരെയുള്ള തീയ തികളിൽ നടക്കും. അവിവാഹിത രായ പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാം. സയൻസ് ഇതര പ്ലസ്ടു/ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്ന വർക്ക് നാല് വർഷമായിരിക്കും സർവീസ്.
വിദ്യാഭ്യാസ യോഗ്യത (സയൻസ് ഇതരവിഷയക്കാർ): കുറഞ്ഞത് 50 ശതമാനം മാർ ക്കോടെയുള്ള പ്ലസ്‌ടു/ തത്തുല്യം. ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
അല്ലെങ്കിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ മെക്കാനി ക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോ ണിക്സ‌്/ ഓട്ടോമൊബൈൽ/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെ ന്റേഷൻ ടെക്നോളജി/ ഇൻഫർമേ ഷൻ ടെക്നോളജിയിൽ ത്രിവത്സര ഡിപ്ലോമ. ഡിപ്ലോമയിൽ ഇംഗ്ലീഷി ന് 50 ശതമാനം മാർക്ക് ഉണ്ടായി രിക്കണം. ഇംഗ്ലീഷ് ഉൾപ്പെടാത്ത ഡിപ്ലോമ കോഴ്‌സാണെങ്കിൽ പത്താം ക്ലാസ്സിലോ പ്ലസ്‌ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ദ്വിവത്സര വൊക്കേഷ ണൽ കോഴ്‌സ് പാസ്സായിരിക്കണം. വൊക്കേഷണൽ കോഴ്‌സ് ഇംഗ്ലീ ഷിന് 50 ശതമാനം മാർക്ക് ഉണ്ടാ യിരിക്കണം. ഇംഗ്ലീഷ് ഉൾപ്പെടാത്ത വൊക്കേഷണൽ കോഴ്‌സാണെ ങ്കിൽ പത്താം ക്ലാസ്സിലോ പ്ലസ്‌ടു വിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം.
പ്രായം: 21 വയസ്സ് കവിയരുത്. അപേക്ഷകർ 2005 ജനുവരി ഒന്നിനും 2008 ജൂലായ് ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
ശാരീരികയോഗ്യത: ഉയരം (പുരുഷൻ/ വനിത): 152 സെൻ്റിമീറ്റർ. നെഞ്ചളവ് (പുരുഷൻ): 77 സെ മീ. നെഞ്ചളവ് വികാസം (പുരുഷൻ/ വനിത): അഞ്ച് സെ മീ. അപേക്ഷകർക്ക് പ്രായത്തി നും ഉയരത്തിനും അനുസരിച്ച തൂക്കവും സാധാരണനിലയിലുള്ള കാഴ്ചശക്തിയും കേൾവിശക്തിയും ഉണ്ടായിരിക്കണം
ശമ്പളം/ സേവാനിധി പാക്കേജ്: നാല് വർഷത്തെ സർവീസിൽ ഒന്നാംവർഷം 30,000 രൂപ, രണ്ടാം വർഷം 33,000 രൂപ, മൂന്നാംവർ ഷം 36,500 രൂപ, നാലാംവർഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിച്ചിട്ടു ള്ളത്. ഇതിൽ ഓരോ മാസവും 30 ശതമാനം തുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് നീക്കി വെച്ച് ബാക്കിയുള്ള തുകയാണ് നൽകുക. നീക്കിവയ്ക്കുന്നതിന് തുല്യ മായി തുക സർക്കാരും പാക്കേജി ലേക്ക് നിക്ഷേപിക്കും. സർവീസ് കാലാവധി കഴിയുമ്പോൾ രണ്ട് വിഹിതത്തിലുമുള്ള 10.04 ലക്ഷം രൂപ ലഭിക്കും. കൂടാതെ 48 ലക്ഷം രൂപയുടെ നോൺ കോൺട്രിബ്യൂ ട്ടറി ലൈഫ് ഇൻഷുറൻസ് കവറേ ജിനും അർഹതയുണ്ടായിരിക്കും.
റിക്രൂട്ട് മെന്റ് റാലി: സർട്ടിഫിക്കറ്റ് പരിശോധന, കായികക്ഷമതാപരീക്ഷ, എഴുത്തുപരീക്ഷ, അഡാ പ്റ്റബിലി ടെസ്റ്റ്, മെഡിക്കൽ പരി ശോധന എന്നിവ റിക്രൂട്ട്മെന്റ് റാലിയുടെ ഭാഗമായി നടത്തും. കായികക്ഷമതാ പരീക്ഷയ്ക്ക് (ഫിസി ക്കൽ ഫിറ്റ്‌നെസ്സ് ടെസ്റ്റ്) രണ്ട് ഘട്ട ങ്ങളുണ്ടാവും ഒന്നാംഘട്ടത്തിൽ 1.6 കി മീ ദൂരം പുരുഷൻമാർ ഏഴ് മിനിറ്റിനുള്ളിലും വനിതകൾ എട്ട് മിനിറ്റിനുള്ളിലും ഓടണം. ഇതിൽ വിജയിക്കുന്നവരെയാണ് രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുക.
രണ്ടാംഘട്ടത്തിൽ പുഷ് അപ‌് (പുരുഷന്മാർക്ക് മാത്രം), സിറ്റ് അപ്സ്, സ്ക‌്വാറ്റ്സ് എന്നിവയായി രിക്കും ഉണ്ടാവുക. കായികക്ഷമതാപരീക്ഷ വിജയിച്ചവർക്ക് അന്നുത ന്നെ എഴുത്തുപരീക്ഷയും നടത്തും.
ഒബ്‌ജക്ടീവ് മാതൃകയിലുള്ള ഒഎംആർ പരീക്ഷയായിരിക്കും നടത്തുക. 45 മിനിറ്റാണ് സമയം. ഇംഗ്ലീഷ്, റീസണിങ്, ജനറൽ അവേർനെസ്സ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. റാലിയുടെ നടപടിക്രമങ്ങൾ, ഓൺലൈൻ പരീക്ഷയുടെ സിലബസ് തുടങ്ങി തിരഞ്ഞെടുപ്പ് സംബന്ധമായ വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും.
കേരളത്തിൽനിന്നുള്ള പുരുഷ ന്മാർക്ക് ഓഗസ്റ്റ് 30, 31 തീയതികളി ലും വനിതകൾക്ക് സെപ്റ്റംബർ 5, 6 തീയതികളിലുമായിരുക്കം റാലി നടക്കുക.
സ്ഥലം: 8 Airmen Selection
Centre, Air Force Station Tambaram, Tambaram East, Chennai, Tamil Nadu-600046. റാലി സംബന്ധമായി ഉദ്യോഗാർ ഥികൾക്കുള്ള നിർദേശങ്ങൾ, റാലിക്ക് ഹാജരാക്കേണ്ട രേഖകൾ ഉൾപ്പെടെ വിശദവിവരങ്ങൾ https://agnipathvayu.cdac.in m വെബ്സൈറ്റിൽ ലഭിക്കും.
WEBSITE: https://agnipathvayu.cdac.in