
കേരള സർക്കാർ സ്ഥാപനമായ ഒഡാപെകിന് കീഴിൽ യുഎഇയിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് വിളിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ എഞ്ചിനീയേഴ്സ് ട്രെയിനി തസ്തികയിലാണ് നിലവിൽ ഒഴിവ് വന്നിട്ടുള്ളത്. ആകെ 25 ഒഴിവുകളാണുള്ളത്. പുരുഷ ഉദ്യോഗാർഥികൾക്കാണ് അവസരം. താൽപര്യമുള്ളവർ വിശദമായ സിവി മറ്റ് അനുബന്ധ രേഖകൾ സഹിതം മെയിൽ ചെയ്യണം. അവസാന തീയതി: ഒക്ടോബർ 22
തസ്തികയും ഒഴിവുകളും യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ട്രെയിനി റിക്രൂട്ട്മെൻ്റ്. ആകെ ഒഴിവുകൾ 25.
ശമ്പളം : തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2000 മുതൽ 2500 യുഎഇ ദിർഹം വരെയാണ് ശമ്പളമായി ലഭിക്കുക. പുറമെ താമസം, യാത്രബത്ത, മെഡിക്കൽ ഇൻഷുറൻസ്, വിമാന ടിക്കറ്റ് എന്നിവ കമ്പനി നൽകും.
പ്രായപരിധി : 21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: പുരുഷ ഉദ്യോഗാർഥികൾക്കാണ് അവസരം. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്/ ഇഇഇ യിൽ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം.1-3 വർഷം വരെ എക്സ്പീരിയൻസ്. (overseeing electrical activities on construction sites with standard industry practices, overseeing electrical installations, reading and interpreting approved shop drawings, ensuring compliance with safety standards and coordinating with the Main Contractor and consultant inspection engineers.)
അപേക്ഷിക്കേണ്ട വിധം : മേൽപറഞ്ഞ യോഗ്യതയുള്ളവർ ഒഡാപെകിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. അപേക്ഷ നൽകുന്നതിനായി നിങ്ങളുടെ ഏറ്റവും പുതിയ സിവി, പാസ്പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം trainees_abroad.odepc.in എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.
Official Notification : Click Here