
കൊങ്കൺ റെയിൽവേ കോർപ്പ റേഷൻ ലിമിറ്റഡ് (കെആർസി എൽ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാ പനത്തിലായി 43 ഒഴിവുണ്ട്.വിജ്ഞാപനനമ്പർ: CO/P-R/11C/2025.
വാക്-ഇൻ ഇന്റർവ്യൂവിലൂടെ യാണ് തിരഞ്ഞെടുപ്പ്. ഒരുവർഷ ത്തേക്കുള്ള കരാർ നിയമനമാണ്.
ടെക് നീഷ്യൻ : ഒഴിവ് – 27 (വെൽഡർ -10, ഫിറ്റർ-17). ശമ്പളം: 35,500-40,500 രൂപ + എച്ച്ആർഎയും മറ്റ് ആനുകൂല്യ ങ്ങളും. യോഗ്യത: ബന്ധപ്പെട്ട ട്രേ ഡിലുള്ള ഐടിഐയും ഒരുവർ ഷത്തെ അപ്രന്റിസ്ഷിപ്പും. പ്രായം: 45 വയസ്സ് കവിയരുത്.
അഭിമുഖത്തീയതി: സെപ്റ്റംബർ 26 (രാവിലെ 9 മണി).
വിലാസം: എക്സിക്യുട്ടീവ് ക്ലബ്,കൊങ്കൺ റെയിൽ വിഹാർ, കൊങ്കൺ റെയിൽവേ കോർ പ്പറേഷൻ ലിമിറ്റഡ്, സീവുഡ്സ് റെയിൽവേ സ്റ്റേഷൻ, സെക്ടർ-40, സീവുഡ്സ് (വെസ്റ്റ്), നവി മുംബൈ.
വിജ്ഞാപനനമ്പർ: CO/P-R/07/2025.
സിവിൽ എൻജിനിയറിങ്, മെഡിക്കൽ, ഇൻഫർമേഷൻ ടെക്നോ ളജി, ഓപ്പറേറ്റിങ് ആൻഡ് കമേ ഴ്സ്യൽ, മെറ്റീരിയൽ മാനേജ്മെന്റ്, മെക്കാനിക്കൽ, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ, അക്കൗ ണ്ട്സ്, ഇലക്ട്രിക്കൽ, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ വിഷ യങ്ങളിലായി ജൂനിയർ സ്കെയിൽ എക്സിക്യുട്ടീവ് (ഗ്രൂപ്പ്-ബി) തസ്തികക ളിലായി 16 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനമാണ്.
തസ്തികകളും ഒഴിവും: അസിസ്റ്റന്റ് ട്രാഫിക് മാനേജർ-4, അസി സ്റ്റൻ്റ് എൻജിനിയർ (സിവിൽ)-1, അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ-1, അസിസ്റ്റൻ്റ് മാനേജർ (ഐടി)-1, അസിസ്റ്റൻ്റ് മെറ്റീരിയൽസ് മാനേജർ-2, അസിസ്റ്റന്റ് മെക്കാ നിക്കൽ എൻജിനിയർ-1, അസി സ്റ്റന്റ് സിഗ്നൽ ആൻഡ് ടെലികോം എൻജിനിയർ-1, അസിസ്റ്റന്റ്റ് ഫിനാൻഷ്യൽ അഡ്വൈസർ-2, അസിസ്റ്റന്റ് ഇലക്ട്രിക്കൽ എൻജി നിയർ-1, അസിസ്റ്റന്റ്റ് പേഴ് ണേൽ ഓഫീസർ-1, അസിസ്റ്റന്റ് ഡെപ്യൂട്ടി ജനറൽ മാനേജർ-1.
ശമ്പളം: 47,600-1,51,100 രൂപ.
പ്രായം: 18-30 വയസ്സ് (സംവര ണവിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും).
അപേക്ഷ സെപ്റ്റംബർ 30 മുതൽ ഓൺലൈനായി അയക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 21.
വിശദവിവരങ്ങൾക്ക് https://konkanrailway.comm വൈബ്സൈറ്റ് സന്ദർശിക്കുക.
WEBSITE: https://konkanrailway.com