
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിവിധ തസ്തി കകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലർ നിയമനമാണ്.
ജൂനിയർ അറ്റൻഡന്റ് (ഗ്രൂപ്പ് സി)
- ഒഴിവ്: 5 (ജനറൽ-4, ഒബിസി-1
- ശമ്പളസ്കെയിൽ: ലെവൽ 1 (18,000-56,900 രൂപ),
- യോഗ്യത: മെട്രിക്/എസ്എസ് എൽ സി.
- പ്രായം: 27 വയസ്സ് കവിയരുത്.
ജൂനിയർ ഹിന്ദി അസിസ്റ്റന്റ് ഗ്രേഡ് 1 (ഗ്രൂപ്പ് സി)
- ഒഴിവ്: 1 (ജനറൽ)
- ശമ്പളസ്കെയിൽ: ലെവൽ 5 (29,200-92,300 രൂപ),
- യോഗ്യത: 60 ശതമാനം മാർക്കോടെ ഹിന്ദിയിൽ ബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് നിർബന്ധമായോ ഇലക്ടീവ് വിഷയമായോ പരീക്ഷാമാധ്യമമായോ ഉണ്ടായിരിക്കണം.
- സർവകലാ ശാല/സർക്കാർ സ്ഥാപനങ്ങളിൽ വിവർത്തനത്തിൽ 3 വർഷ പ്രവൃത്തിപരിചയം (ഇംഗ്ലീഷിൽനിന്ന് ഹിന്ദിയിലേക്കും ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്കും).
- പ്രായം: 27 വയസ്സ് കവിയരുത്.
അപേക്ഷ (രണ്ട്തസ്തികകൾക്കും): ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 12 (5PM) വെബ്സൈറ്റ്: iitpkd.ahttps://iitpkd.ac.in/c.in