
ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ 143 അനധ്യാപകർ ഡൽഹിയിലുള്ള കേന്ദ്ര സർവകലാ ശാലയായ ജാമിയ മിലിയ ഇസ്‌ലാ മിയയിൽ അനധ്യാപക തസ്തികക ളിലേക്ക് അപേക്ഷ ക്ഷണിച്ചു. 143 ഒഴിവുണ്ട്. ഹിന്ദി, ഉറുദു ഭാഷകൾ അറിയു ന്നവർക്ക് മുൻഗണനയുണ്ട്.
എൽഡി ക്ലാർക്ക്:
- ഒഴിവ് -60,
- ശമ്പളം: 19,900-63,200 രൂപ.
- യോഗ്യത: ബിരുദവും മിനിറ്റിൽ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് സ്പീഡും കംപ്യൂട്ടർ പ്രാവീണ്യവും.
- പ്രായം: 40 കവിയരുത്.
മൾട്ടി ടാസ്കിങ് സ്റ്റാഫ്:
- ഒഴിവ്-60,
- ശമ്പളം: 18,000-56,900 രൂപ.
- യോഗ്യത: പത്താം ക്ലാസ്/ഐടിഐ വിജയം.
- പ്രായം: 40 കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും:
- ഡെപ്യൂട്ടി രജിസ്ട്രാർ-2,
- സെക്ഷൻ ഓഫീസർ-9,
- അസിസ്റ്റന്റ്-12.
സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനു സൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് 1000 രൂപ, മറ്റ് തസ്തികകളിലേക്ക് 700 രൂപ. എസി/ എസ്ടി വിഭാ ഗക്കാർക്ക് 50 ശതമാനം ഫീസിളവുണ്ട്. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഭിന്നശേഷിക്കാർക്ക് ഫീസ് ബാധകമല്ല.
അപേക്ഷ: അപേക്ഷ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകൾ സഹിതം സർവകലാ ശാല ഓഫീസിൽ ലഭിക്കണം. വിജ്ഞാപനവും അപേക്ഷാ ഫോമും https://jmi.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.