
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലാ കാര്യാലയങ്ങളിലേക്ക് ഒഴിവുള്ള സെക്ടർ കോ-ഓർഡിനേറ്റർമാരുടെ (ഫീൽഡ് ജോലി) ദിവസവേതനാടിസ്ഥാനത്തിലുള്ള ഒഴിവുകളിൽ നിയമിക്കുന്നതിനായി 50 വയസ്സിന് താഴെയുള്ള ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു
ഏതെങ്കിലും വിഷയത്തിൽ ബിരുദ (വിരമിച്ച ജീവനക്കാർക്ക് ബിരുദം നിർബന്ധമല്ല) മാണ് വിദ്യാഭ്യാസ യോഗ്യത. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയശേഷം ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തതിൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
ദിവസ വേതനം: 800 രൂപ+ യാത്രബത്ത ( 150 രൂപ)
താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം- 10 (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) എന്ന വിലാസത്തിൽ ജൂലൈ 4ന് രാവിലെ 10ന് ഹാജരാകണം.
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്